HOME » NEWS » Kerala » 4218 CASES OF LOCKDOWN VIOLATIONS AND 8823 PEOPLE DID NOT WEAR THE MASK

സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘനത്തിന് 4218 കേസ്; മാസ്ക്ക് ധരിക്കാത്തത് 8823 പേർ

ഇന്ന് അറസ്റ്റിലായത് 1586 പേരാണ്. 2688 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8823 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

News18 Malayalam | news18-malayalam
Updated: May 26, 2021, 9:15 PM IST
സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘനത്തിന് 4218 കേസ്; മാസ്ക്ക് ധരിക്കാത്തത് 8823 പേർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1586 പേരാണ്. 2688 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8823 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 315, 19, 38

തിരുവനന്തപുരം റൂറല്‍ - 347, 253, 459

കൊല്ലം സിറ്റി - 572, 49, 28

കൊല്ലം റൂറല്‍ - 1238, 78, 232

പത്തനംതിട്ട - 66, 66, 8

ആലപ്പുഴ- 30, 9, 183

കോട്ടയം - 217, 205, 118

ഇടുക്കി - 241, 65, 153

എറണാകുളം സിറ്റി - 200, 115, 132

എറണാകുളം റൂറല്‍ - 295, 51, 684

തൃശൂര്‍ സിറ്റി - 219, 228, 231

തൃശൂര്‍ റൂറല്‍ - 47, 48, 224

പാലക്കാട് - 132, 152, 64

മലപ്പുറം - 84, 91, 29

കോഴിക്കോട് സിറ്റി - 26, 26, 25

കോഴിക്കോട് റൂറല്‍ - 51, 59, 11

വയനാട് - 57, 0, 18

കണ്ണൂര്‍ സിറ്റി - 59, 59, 47

കണ്ണൂര്‍ റൂറല്‍ - 9, 0, 4

കാസര്‍ഗോഡ് - 13, 13, 0

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി സി ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്.
 Also Read- 'കോവിഡ് വായുവിലൂടെ പകരും'; മാർഗനിർദേശം പുതുക്കി കേന്ദ്രം

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി.

Also Read- സംസ്ഥാനങ്ങളുടെ വാക്സിനേഷൻ പുരോഗതി വിലയിരുത്തി കേന്ദ്രം; പാഴാക്കൽ കുറയ്ക്കാൻ നി‍ർദ്ദേശം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂര്‍ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂര്‍ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസര്‍ഗോഡ് 556, വയനാട് 359 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തിരുവനന്തതപുരം, തൃശൂര്‍ 12 വീതം, കൊല്ലം 10, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട, എറണാകുളം 7 വീതം, വയനാട് 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂര്‍ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂര്‍ 1157, കാസര്‍ഗോഡ് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,48,526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Anuraj GR
First published: May 26, 2021, 9:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories