നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതിയ്ക്ക് 43 വർഷം കഠിന തടവ്

  പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതിയ്ക്ക് 43 വർഷം കഠിന തടവ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 43 വർഷം കഠിന തടവ്. പുനലൂർ സ്വദേശിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു കെലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കാണ് കോടതി 43വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വധിച്ചത്. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

   പിറവന്തൂർ ചീവോടു തടത്തിൽ യശോധരന്റെ മകൻ സുനിൽകുമാറിനെ (44) യാണ് കോടതി ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കടന്ന് കുറ്റകൃത്യം ചെയ്തതിന് പത്തു വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ചില കുറ്റങ്ങൾക്ക് ഒരുമിച്ച് ശിക്ഷ അനുഭവിക്കാമെങ്കിലും പ്രതിക്ക് 25 വർഷത്തോളം ജയിലിൽ കഴിയേണ്ടി വരും.

   ആരിഫിനെ വിജയിപ്പിച്ചത് ഈഴവ വോട്ടുകൾ; ഇടതുപക്ഷം തെറ്റുതിരുത്തി മുന്നോട്ട് പോകണമെന്നും വെള്ളാപ്പള്ളി


   പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. കുട്ടിയുടെ മാല കവർന്നതിന് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വർഷം കഠിനതടവ് അനുഭവിക്കണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവിനും 50000 രൂപ പിഴയ്ക്കും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു.

   പ്രകൃതി വിരുദ്ധ പീഡനത്തിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനുമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അതിക്രമിച്ചു കടന്നതിനും കവർച്ചയ്ക്കുമുള്ള ശിക്ഷയും ഒരുമിച്ച് അനുഭവിക്കാം. ബാക്കിയുള്ളവ പ്രത്യേകം തന്നെ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന ജി. ജോൺസൺ ആണ് കേസ് അന്വേഷിച്ചത്.
   First published:
   )}