നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊതുകിനെ ട്രാപ്പിലാക്കാൻ 440 മൊസ്കിറ്റോ ട്രാപ്സുമായി യു എ ഇ

  കൊതുകിനെ ട്രാപ്പിലാക്കാൻ 440 മൊസ്കിറ്റോ ട്രാപ്സുമായി യു എ ഇ

  സ്മാർട്ട് കൊതുക് കെണി മനുഷ്യരെപ്പോലെ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും കൊതുകുകളെ ആകർഷിക്കുകയും അവയെ കെണിയിൽ കുടുക്കുകയയുമാണ് ചെയ്യുന്നത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കൊതുകിനെ തുരത്താൻ മൊസ്കിറ്റോ ട്രാപ്പുമായി യു എ ഇ. ഫെബ്രുവരി ഒന്നിന് യു എ ഇയിൽ ഒന്നാകെ 400ലധികം സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട് കെണികൾ കൊതുകിനെ പിടി കൂടാനായി സ്ഥാപിക്കും. മലേറിയ, ഡെങ്കി, യെല്ലോ ഫിവർ, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്. അബുദാബി മാലിന്യ നിർമാർജന കേന്ദ്രമായ തദ്വീറിലെ ഉദ്യോഗസ്ഥൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

   താമസക്കാർക്ക് രോഗരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കൊതുകുകളെ കുടുക്കാൻ ഫലപ്രദവും കാര്യക്ഷമവും സുസ്ഥിരവുമായ മാർഗം തദ്വീർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

   കൊതുകിനെ തുരത്താൻ എന്തുകൊണ്ട് ഗുഡ് ബൈ ഈഡിസുമായി ആരോഗ്യവകുപ്പ്

   "മഴക്കാലത്തും ശൈത്യകാലത്തും വെള്ളം കെട്ടിക്കിടക്കുന്ന നിരവധി സ്ഥലങ്ങളാണ് രാജ്യത്തുള്ളത്. അതിനാൽ തന്നെ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ വർദ്ധിക്കുകയും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലുമാണ്. ഈ സാഹചര്യത്തിലാണ് കൊതുകുകളെ പിടികൂടാനുള്ള 440 കെണികൾ വാങ്ങിയിരിക്കുന്നത്. ആളുകൾക്ക് രോഗം വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്' - പ്രൊജക്ട് ഡയറക്ടർ ആയ മൊഹമ്മദ് അൽ മർസൂകി പറഞ്ഞു.

   സ്മാർട്ട് കൊതുക് കെണി മനുഷ്യരെപ്പോലെ കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും കൊതുകുകളെ ആകർഷിക്കുകയും അവയെ കെണിയിൽ കുടുക്കുകയയുമാണ് ചെയ്യുന്നത്.
   Published by:Joys Joy
   First published:
   )}