തിരുവനന്തപുരം: ദക്ഷിണ റയിൽവേയിൽ ഐടിഐക്കാർക്ക് അപ്രന്റീസാകാൻ അവസരം. വിവിധ യൂണിറ്റുകളിലായി 4429 ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 973 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുകളുമാണുള്ളത്. ഡ്രാഫ്സ്മാൻ, വെൽഡർ, പെയിന്റ്ർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഡീസൽ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലാണ് അവസരം.
സിഗ്നൽ ആന്റ് ടെലികമ്യൂണിക്കേഷൻ വർക്ഷോപ്പ്-പോത്തന്നൂർ, കാര്യേജ് വർക്സ്-പെരമ്പൂർ, സെൻട്രൽ വര്‍ക്ഷോപ്പ്-പൊൻമലൈ എന്നിവയിലെ വിവിധ ഡിവിഷനുകളിലായിരിക്കും പരിശീലനം. ഒരുവർഷം/ രണ്ടുവർഷമാണ് പരിശീലനം. ഇക്കാലയളവിൽ നിയമാനുസൃത സ്റ്റൈപ്പെൻഡും ലഭിക്കും. ആക്ട് അപ്രന്റീസ് കഴിഞ്ഞവർക്ക് റെയിൽവേയിലെ വിവിധ തസ്തികളിലുണ്ടാവുന്ന 20 ശതമാനം ഒഴിവുകളിൽ സംവരണം ലഭിക്കും.
50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയമാണ് യോഗ്യത. അനുബന്ധ ട്രേഡിൽ ഐടിഐ പാസായിരിക്കണം. 100 രുപയാണ് അപേക്ഷാഫീസ്. ജനുവരി 13 ആണ് ഒാൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.