ആലപ്പുഴ: ആലപ്പുഴയിൽ മട വീണതിനെ തുടർന്ന് കൈനകരി, കനകാശ്ശേരി പാടശേഖരങ്ങൾക്ക് സമീപത്തു നിന്ന് 450 ഓളം കുടുംബങ്ങളെ മാറ്റി. മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. എസി റോഡിലെ ഗതാഗതം ഭാഗികമായി നിർത്തി.
എടത്വ, ചെങ്ങന്നൂർ, മുഹമ്മ ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. കുട്ടനാട്ടിൽ മൂന്നിടത്ത് പാടശേഖര ബണ്ടിൽ മട വീണു.
കൈനകരി പഞ്ചായത്തിലെ 3 വാർഡിലെ 35 കുടുംബങ്ങൾ 130 ലേറെപ്പേർ എസ് ഡി വി സ്കൂളിലെ ക്യാമ്പിൽ ഉണ്ട്.
മട വീണ കൈനകരി, കനകാശ്ശേരി എന്നിവിടങ്ങളിൽ പുനർനിർമാണം അടിയന്തരമായി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബണ്ട് പുനർനിർമാണം വൈകിയാൽ, വെള്ളം കയറി രണ്ടാം കൃഷി നശിച്ചതിനു പുറമേ പുഞ്ചകൃഷിയിറക്കാനാവില്ലെന്ന് കർഷകർ പറയുന്നു. കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശ്ശേഖരങ്ങളെ വേർതിരിച്ച് പ്രത്യേകം ബണ്ടുകൾ വേണമെന്ന ആവശ്യവും ശക്തമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.