നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Liquor Exchequer | കേരളത്തിലെ മദ്യപാനികൾ അഞ്ച് വർഷത്തിനിടെ നികുതിയായി നല്‍കിയത് 46,546 കോടി

    Liquor Exchequer | കേരളത്തിലെ മദ്യപാനികൾ അഞ്ച് വർഷത്തിനിടെ നികുതിയായി നല്‍കിയത് 46,546 കോടി

    2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വർഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

    Image Credits: PTI

    Image Credits: PTI

    • Share this:
      കേരളത്തിന്‍റെ ഖജനാവിലേക്ക് (State Exchequer) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ നികുതിയിനത്തിൽ (Tax) മദ്യം കഴിക്കുന്ന മലയാളികൾ നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വർഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് നല്‍കിയ അപേക്ഷയിൽ ടാക്‌സ് കമ്മിഷണറേറ്റ് (Tax Commissionerate) നല്‍കിയ മറുപടിയാണ് കണക്കുകളിൽ ഉള്ളത്.

      അ‍ഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികൾ സർക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തിൽ നിന്നും മാത്രമായി സർക്കാരിന് ലഭിക്കുന്നു.

      2018-19, 2019-20 കാലത്താണ് മദ്യവിൽപ്പനയിലൂടെ സർക്കാരിന് കൂടുതൽ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ൽ 10,332.39 കോടിയുമാണ് സർക്കാരിന് ലഭിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വർഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.

      Also read- K Rail | LDF ഭരിക്കുന്ന പഞ്ചായത്തിൽ കെ-റെയിലിനെതിരായ പ്രമേയം പാസായി; കോൺഗ്രസ് പ്രമേയത്തെ അനുകൂലിച്ച് ബിജെപിയും

      മദ്യവിൽപ്പനയിൽ നിന്നും ബെവ്‌കോ ഉണ്ടാക്കുന്ന ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ൽ 85.93 കോടി രൂപയും 2017-18ൽ 100.54 കോടി രൂപയും ബെവ്‌കോ ലാഭമുണ്ടാക്കിയെന്നാണ് രേഖയിൽ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് ടാക്സ് കമ്മീഷണറേറ്റ് നൽകിയ വിശദീകരണം.

      മദ്യവിൽപ്പനയിലൂടെ സർക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വർഷം തിരിച്ചുള്ള കണക്ക് (തുക കോടിയിൽ)

      2011-12 - 4740.73
      2012-13 - 5391.48
      2013-14 - 5830.12
      2014-15 - 6685.84
      2015-16 - 8122.41
      2016-17 - 8571.49
      2017-18 - 8869.96
      2018-19 - 9615.54
      2019-20 - 10332.39
      2020-21 - 9156.75

      2016 മേയ് മുതൽ 2021 മേയ് വരെ ബെവ്‌കോ വഴി വിറ്റ മദ്യത്തിന്‍റ കണക്കും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് സംസ്ഥാനത്ത് 94 കോടി (കണക്ക് 94,22,54,386) ലിറ്റർ മദ്യവും 42 കോടി (42,23,86,768.08) ബിയറും 5.57 ലക്ഷം (55,57,065.53) ലിറ്റര്‍ വൈനുമാണ് മലയാളികൾ ബെവ്കോ വഴി വാങ്ങിയത്.

      Kochi water metro | കൊച്ചി നഗരത്തിനു പുതുവത്സര സമ്മാനമായി വാട്ടര്‍ മെട്രോ; ആദ്യ പവേർഡ് ഇലക്ട്രിക് ബോട്ട് വെള്ളിയാഴ്ച കൈമാറും

      കൊച്ചി: നഗരത്തിനു പുതുവത്സര സമ്മാനമായി വാട്ടര്‍ മെട്രോ (Kochi Water Metro) എത്തുന്നു. കൊച്ചിയുടെ ജലഗതാഗത രംഗത്ത് വിപ്ലവം കുറിക്കുന്ന പദ്ധതിയായ വാട്ടർ മെട്രോയിലേക്ക് ഒരു ചുവട് കൂടി വയ്ക്കുകയാണ് കെ.എം.ആർ.എൽ. യാത്രയ്ക്കായുള്ള ആദ്യ ബോട്ട് സജ്ജമായി. യാത്രാ മാർഗ്ഗം എന്നതിനൊപ്പം നഗരത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മുതൽക്കൂട്ടാകുന്നതാണ് പദ്ധതി. ഏറെ ഗതാഗതത്തിരക്കുള്ള റോഡ് മാർഗ്ഗത്തിന് ബദലാകുവാനും ഇതിന് കഴിയുമെന്നതും നേട്ടമാണ്.

      Also read- Pala Bypass പുതുവർഷത്തിൽ തടസം നീങ്ങി പാലാ ബൈപ്പാസ്; വഴി തെളിയുന്നത് ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ

      വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് വെള്ളിയാഴ്ച കൈമാറും. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് പൂര്‍ത്തിയാക്കി കൈമാറുന്നത്.
      Published by:Naveen
      First published: