• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | സ്കൂട്ടറിൽ ലോറിയിടിച്ച് 47കാരി മരിച്ചു; അപകടം മകൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ

Accident | സ്കൂട്ടറിൽ ലോറിയിടിച്ച് 47കാരി മരിച്ചു; അപകടം മകൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ

പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് അതേ ലോറി കയറിയിറങ്ങുകയായിരുന്നു

Aswathi

Aswathi

  • Share this:
    കൊച്ചി: സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ (Accident) 47കാരി മരിച്ചു. ആലുവ (Aluva) നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാര്‍ലര്‍ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.15 ഓടെ ആലുവ - പെരുമ്ബാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം നടന്നത്.

    ഇരു വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തുനിന്നും ആലുവയിലേക്ക് വരികയായിരുന്നു. പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വതിയുടെ ജീവൻ രക്ഷിക്കാനായില്ല.

    അശ്വതിയുടെ സ്വന്തം നാടായ പെരുമ്പാവൂരില്‍ നിന്ന് ഇവർ താമസിക്കുന്ന വീട്ടിലേക്ക് തിരിച്ച്‌ വരുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്ബില്‍ അംബുജാക്ഷന്‍റേയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ഓമനയുടേയും മകളാണ് അശ്വതി. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജിലെ വിദ്യാര്‍ഥിനിയാണ്.

    പ്രതിയെ തേടി വനത്തിലെത്തിയ പൊലീസ് കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സംഭവം കുപ്രസിദ്ധമായ സുമതി വളവിനടുത്ത്

    തിരുവനന്തപുരം: വധശ്രമക്കേസ് പ്രതിയെ തെരഞ്ഞ് വനത്തിലെത്തിയ പൊലീസ് കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് സംഭവം. തിരുവനന്തപുരം ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തെരഞ്ഞ് കാട്ടിനുള്ളിലെത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്.

    അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ അസ്ഥികൂടമായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടെന്നും പോലീസ് പറയുന്നു. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആളെ തിരിച്ചറിയാന്‍ സാധിക്കുകയെന്നും പോലീസ് അറിയിച്ചു,

    Also Read- Communism | പ്രണയത്തിന് വിലങ്ങുതടി കമ്മ്യൂണിസം; ലാത്വിയക്കാരിക്ക് ആലപ്പുഴക്കാരൻ വരൻ

    സംഭവസ്ഥലത്തിനടുത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. ഇത് വലിയമല സ്വദേശിയുടെയോ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേതോ ആകാമെന്നും പോലീസ് സംശയിക്കുന്നു. കൂടുതൽ പരിശോധനകളിലൂടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഏതായാലും ഡിഎൻഎ പരിശോധനഫലം ലഭിക്കുന്നതോടെ അസ്ഥികൂടം സംബന്ധിച്ച ദുരൂഹത നീക്കാനാകുമെന്ന് പൊലീസ് കരുതുന്നു.
    Published by:Anuraj GR
    First published: