• HOME
  • »
  • NEWS
  • »
  • kerala
  • »
  • 55കാരനായ കാമുകനെ മയക്കിക്കിടത്തി; ഫ്രിഡ്ജും ടിവിയും പണവുമായി കാമുകി മുങ്ങി

55കാരനായ കാമുകനെ മയക്കിക്കിടത്തി; ഫ്രിഡ്ജും ടിവിയും പണവുമായി കാമുകി മുങ്ങി

ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍നിന്ന് കണ്ടെത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല.

love

love

  • Share this:
കൊച്ചി: അൻപത്തഞ്ചുകാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടലേക്ക് മുങ്ങി. ബിനാനിപുരം (Binanipuram) പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ തിരികെ ലഭിച്ചു.

ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്നതിനാൽ കൈവശം പണമുണ്ടാകാറുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മധ്യവയസ്‌കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്.

തുടര്‍ന്ന് ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍നിന്ന് കണ്ടെത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല. പരാതി നല്‍കിയെങ്കിലും പിന്നീട് പിന്മാറിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദനം; മുഖത്തും നട്ടെല്ലിനും പരിക്ക്

സ്‌കൂളില്‍ ഷൂ ധരിച്ച് എത്തിയതിന് പ്ലസ് വണ്‍ (Plus one) വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ(Students) മർദനം.
ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വരുന്നതിനായി ബസ് സ്‌റ്റോപ്പില്‍ ബസ്സ് കാത്തിരിക്കുമ്പോള്‍ ആയിരുന്നു സംഭവം. ഷൂസ് ധരിച്ച് സ്‌കൂളില്‍ എത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സീനിയര്‍ വിദ്യാര്‍ത്ഥികളും ഫായിസും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. മര്‍ദനത്തില്‍ ഫയാസിന്റെ മുഖത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡിസ്‌കിന് തകരാര്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി ചികിത്സ തുടരുന്നുണ്ട് ഫായിസ്.

ഫായിസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായ ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ റാഗിങ് പ്രകാരം കേസെടുക്കണോ എന്ന് തീരുമാനിക്കന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (underage sister raped) ഗര്‍ഭിണിയാക്കിയതിന് യുവാവിനെ മൈസൂര്‍ പൊലീസ് ( Mysore police) അറസ്റ്റ് ചെയ്തു. 17-കാരിയായ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. അമ്മ മരിച്ച ശേഷം മുതിര്‍ന്ന രണ്ട് സഹോദരന്‍മാരുടെ കൂടെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സഹോരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്.

കടുത്ത മദ്യപാനിയായിരുന്ന സഹോദരന്‍മാരിലൊരാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല.

പിന്നീട് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അവിടെ നിന്ന് ഡോക്ടര്‍ ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പൊലീസിനെ വിവരം അിറിയിക്കുകയും ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Rajesh V
First published: