തിരുവനന്തപുരം: വെമ്പായം പന്തലക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം നിരവധി കുടുംബങ്ങൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. 49 കുടുംബങ്ങളാണ് അക്രമരാഷ്ട്രീയത്തിൽ നിന്ന് സ്വയരക്ഷ തേടി ബിജെപിയിൽ ചേർന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പുതുതായി എത്തിയവർക്ക് അംഗത്വം നൽകി. പാർട്ടിയിലെ ആഭ്യന്തര പ്രശ്നവും അതേതുടർന്നുണ്ടായ വീടാക്രമണവും സംഘർഷവുമാണ് പാർട്ടി മാറ്റത്തിന് കാരണമെന്നാണ് സൂചന.
പന്തലക്കോട് വാഴോട്ടുപൊയ്കയിലാണ് നിരവധി പേർ ബിജെപിയിൽ ചേർന്നത്. ഡിവൈഎഫ്ഐ മണ്ഡലം ഭാരവാഹികളും ദീർഘകാലം സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന വനിതകളുമടക്കമുള്ളവർ ബിജെപിയിൽ അംഗത്വമെടുത്തുവെന്നാണ് ജില്ലാ നേതൃത്വം ന്യൂസ് 18നോട് പറഞ്ഞത്.
Also Read-
യുവമോർച്ച നേതാക്കള്‍ പാർട്ടിവിട്ടു; ഉമ്മൻചാണ്ടിയെ തടഞ്ഞ തിരുവനന്തപുരത്തെ നേതാവടക്കം യൂത്ത് കോൺഗ്രസിലേക്ക്
പന്തലക്കോട് യുവതിയെ വീട് കയറി അക്രമിച്ച് വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്ത കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നുവെന്നും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഎം അക്രമരാഷ്ട്രീയം അഴിച്ച് വിടുകയാണെന്ന് ബിജെപി നേതാക്കൾ പറയുന്നു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ.ആര്. പദ്മകുമാര്‍, ബിജെപി നേതാക്കളായ എം. ബാലമുരളി, കല്ലയം വിജയകുമാര്‍, രാജീവ്, പള്ളിപ്പുറം വിജയകുമാര്‍, പട്ടത്താനം സുരേഷ്, സ്വപ്ന സുദര്ശന്, മുരളീകൃഷ്ണന്, ഗിരിജകുമാരി, ഉദയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
തങ്ങളെ എതിര്‍ക്കുന്നവരെ വകവരുത്തുന്നതാണ് സി.പി.എമ്മിന്റെ നീക്കമെന്നും സി.പി.എം വിട്ടുവന്നവരെ പോറലേല്‍ക്കാതെ സംരക്ഷിക്കുമെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി. സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം വ്യക്തമാക്കി.
അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. യഥാർത്ഥ വസ്തുത അറിഞ്ഞശേഷം പ്രതികരിക്കാമെന്നും ജില്ലാ നേതൃത്വം ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.