HOME /NEWS /Kerala / വയനാട് വന്യജീവി സങ്കേതത്തിലെ മഞ്ഞക്കൊന്ന അധിനിവേശം; നീക്കം ചെയ്യാൻ 5.31 കോടി രൂപയുടെ പദ്ധതി

വയനാട് വന്യജീവി സങ്കേതത്തിലെ മഞ്ഞക്കൊന്ന അധിനിവേശം; നീക്കം ചെയ്യാൻ 5.31 കോടി രൂപയുടെ പദ്ധതി

മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്

മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്

മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്

  • Share this:

    വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം. വയനാട് വൈൽഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങളാണ് നീക്കം ചെയ്യുന്നത്.

    ആദ്യഘട്ടമെന്ന നിലയിൽ 1672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്. 5.31 കോടി രൂപയുടെ ഈ പദ്ധതി നബാർഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

    Also Read- അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും; വനം മന്ത്രി എ.കെ ശശീന്ദ്രന്‍

    പത്ത് സെ.മീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ നെഞ്ച് ഉയരത്തിൽ തൊലി നീക്കം ചെയ്തുകൊണ്ട് അവ ഉണക്കി കളയുകയാണ് ചെയ്യുക. പത്ത് സെ.മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതു കളയും. സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദ്ദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. Also Read- പാലക്കാട് മാനിനെ ഷോക്കടിപ്പിച്ച് കൊന്ന് ജഡം കഷണങ്ങളാക്കി ചാണകക്കുഴിയിൽ തള്ളി

    വനത്തിൽ സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതിനാൽ കടുവ, പുലി തുടങ്ങിയ വന്യമൃ​ഗങ്ങൾക്ക് ഇരകളെ ലഭിക്കാതിരിക്കുന്നതിനും കാട്ടാനകള്‍ ഉള്‍പ്പെടെ അവ വനത്തിന് പുറത്തു കടക്കുന്നതിനും ഇടയാകുന്നതാണ്.

    First published:

    Tags: Wild life in Kerala