നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ 5 ലക്ഷം; സർക്കാരിനെതിരെ പ്രതിപക്ഷം

  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ 5 ലക്ഷം; സർക്കാരിനെതിരെ പ്രതിപക്ഷം

  സർക്കാർ മുണ്ട് മുറുക്കി ഉടുത്തിട്ട് വേണം ജനങ്ങളോട് അത് ആവശ്യപ്പെടാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
  തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനും അണുവിമുക്ത ശുചിത്വ നടപടികൾക്കുമൊക്കെ പണം അനുവദിക്കുന്ന ഘട്ടമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ  കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ 23 ഇനങ്ങൾക്ക് തുക അഡ്വാൻസ് അനുവദിച്ചിരുന്നു.

  ഇതിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് ശുചീകരണത്തിന് അനുവദിച്ച തുകയാണ് പ്രതിപക്ഷം വിവാദമാക്കുന്നത്.  ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അനുവദിച്ചത് അഞ്ച് ലക്ഷം.

  ഖജനാവ് കാലിയാകുന്നതിനാൽ കൊവിഡ് പ്രതിരോധ ദുരിതാശ്വാസത്തിന് സാലറി ചലഞ്ച് അടക്കമുളള നടപടികളിലേക്ക് സർക്കാർ കടന്നു. അപ്പോഴാണ് ഒരു ഓഫീസ് അണുവിമുക്തമാക്കാൻ മാത്രം ലക്ഷങ്ങൾ ചിലവഴിക്കുന്നത്.
  BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]

  സാമ്പത്തിക പ്രതിസന്ധി കാലത്ത് സർക്കാരിന്റെ അനാവശ്യ ധൂർത്തിന് കുറവില്ലെന്നാണ് പ്രതിപക്ഷ വിമർശനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കാൻ സെക്രട്ടറിയേറ്റിൽ തുടങ്ങിയ വാർ റൂമിനും അഞ്ച് ലക്ഷം അനുവദിച്ചു. അതേസമയം കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കാൻ 10 ലക്ഷം  രൂപ മാത്രമാണ് വകയിരുത്തിയത്.

  മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിന്റെ ഓഫീസിന് മാത്രം 5 ലക്ഷം രൂപ നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ട് അനർഹരിലേക്ക് പോയ സാഹചര്യം കൊവിഡിന്റെ കാര്യത്തിലും ആവർത്തിക്കുമെന്നാണ് വിമർശനം.

  സർക്കാർ മുണ്ട് മുറുക്കി ഉടുത്തിട്ട് വേണം ജനങ്ങളോട് അത് ആവശ്യപ്പെടാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടതുപോലെ കൊവിഡ് പ്രതിരോധത്തിനും പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
  Published by:Naseeba TC
  First published:
  )}