• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    മണിക്കുട്ടൻ, ഭാര്യ സന്ധ്യ മക്കളായ അമീഷ്, ആദിഷ് മണിക്കുട്ടന്റെ മാതൃ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

    പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ കുടുംബം പുലർത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Also Read-ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച പിതാവ് പിടിയില്‍

    കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: