Kochi Metro | 75 വയസ്സ് കഴിഞ്ഞോ? കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് ടിക്കറ്റിന് പകുതി തുക മതി; നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍
Kochi Metro | 75 വയസ്സ് കഴിഞ്ഞോ? കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് ടിക്കറ്റിന് പകുതി തുക മതി; നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍
സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്കി യാത്ര ചെയ്യുവാന്‍ കഴിയുമെന്ന് മെട്രോ വൃത്തങ്ങള്‍ പറഞ്ഞു.
കൊച്ചി: മെട്രോയില്‍ (Kochi Metro) പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം. നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും.
മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്കി യാത്ര ചെയ്യുവാന്‍ കഴിയുമെന്ന് മെട്രോ വൃത്തങ്ങള്‍ പറഞ്ഞു.
നിശ്ചിത സമയത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പാസ് എടുത്തു യാത്ര ചെയ്യുന്ന കോവിഡ് പോരാളികള്‍ക്ക് 50 ശതമാനം സൗജന്യ നിരക്കും ലഭ്യമാകും. കൂടുതല്‍ യാത്രക്കാരെ മെട്രേയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമാണ് തീരുമാനം.
Elephants | 42 കോടി രൂപയുടെ കൃഷിനാശം, കർഷകരുടെ ജീവനും ഭീഷണി; കാട്ടാനകളെ തുരത്താതെ വനംവകുപ്പ്
കാസർഗോഡ് കോടികളുടെ കൃഷി നശിപ്പിച്ച് കാട്ടാനകൾ മേയുമ്പോഴും യാതൊരു നടപടിയുമെടുക്കാതെ വനംവകുപ്പ് നോക്കുകുത്തിയാവുന്നുവെന്ന് ആരോപണം. കാറഡക്ക ബ്ലോക്ക് പഞ്ചായത്തിൽ 29 കിലോമീറ്റർ ചുറ്റളവിൽ സോളാർ-വൈദ്യുതി കമ്പിവേലി കെട്ടാൻ 3.3 കോടി രൂപ അനുവദിച്ചിരുന്നു. മാർച്ച് 12ന് തുക അനുവദിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും യാതൊരു വിധ ജോലിയും ഇവിടെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമപഞ്ചായത്തുകളെ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കമ്പിവേലി കെട്ടാൻ തുക അനുവദിച്ചത്.
കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം നേരിടുന്ന കർഷകരുടെ ക്ഷമ നശിച്ചിരിക്കുകയാണ്. കമ്പിവേലി കെട്ടുന്നത് എന്ന് പൂർത്തിയാവുമെന്ന് നോക്കിയിരിക്കാൻ വയ്യ. മുള്ളിയാർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 12 ആനകൾ അടങ്ങുന്ന കൂട്ടത്തെ കർണാടകയിലെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. "ഞങ്ങൾക്ക് കൃഷിനാശം മാത്രമല്ല സംഭവിക്കുന്നത്. ജീവന് നേരെയുള്ള ഭീഷണിയും ദിവസങ്ങൾ മുന്നോട്ട് പോവുന്തോറും വർധിക്കുകയാണ്," ആനക്കാര്യം ഫാർമേഴ്സ് കളക്ടീവ് പ്രസിഡൻറ് സി രാമകൃഷ്ണൻ പറഞ്ഞു.
ആനകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിൻെറ ശ്രദ്ധയിൽ പെടുത്തുന്നതിനും നിയമപരമായി പെട്ടെന്ന് തീർപ്പാക്കുന്നതിനും വേണ്ടിയാണ് ആനക്കാര്യം ഫാർമേഴ്സ് കളക്ടീവ് രൂപീകരിച്ചിട്ടുള്ളത്. ദേലംപാടി, കാറഡക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡക്ക പഞ്ചായത്തുകളിലെ കർഷകരോട് നേരിൽ സംസാരിച്ച് സംഘടന കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. 2019 ഒക്ടോബർ 19 മുതലുള്ള കണക്കുകൾ പ്രകാരം ഈ മേഖലയിലെ 390 കർഷകർക്ക് 42 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. "എന്നാൽ കൃഷിനാശം സംഭവിച്ചതിന് ഒരു കർഷകന് സർക്കാരിൽ നിന്ന് അവസാനമായി നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത് 2017ലാണ്," മുള്ളിയാർ കാനത്തൂർ സ്വദേശിയായ ടി ഗോപിനാഥൻ നായർ ദി ന്യൂ ഇന്ത്യൻ ഏക്സ്പ്രസിനോട് പറഞ്ഞു.
മിക്കദിവസങ്ങളിലും ഈ പ്രദേശത്ത് പുലർച്ചെയോടെ കാട്ടാന ഇറങ്ങാറുണ്ടെന്ന് കർഷകർ പറയുന്നു. 12 കാട്ടാനകൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്. മുമ്പ് പടക്കം പൊട്ടിച്ചാൽ കാട്ടാന പോവുമായിരുന്നു. ഇപ്പോൾ പടക്കം കാണുമ്പോൾ അമ്പലത്തിലെ ഉത്സവം ആസ്വദിക്കുന്നത് പോലെ ആനകൾ സന്തോഷത്തോടെ നോക്കിനിൽക്കുകയാണെന്ന് പ്രദേശവാസിയായ കെ സുരേഷ് ബാബു പറഞ്ഞു. അവസരം കിട്ടിയാൽ ആനകൾ ആളുകളെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. 43കാരനായ രവീന്ദ്രൻ ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.