കൊച്ചി: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ മുവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയത് 50 കിലോയോളം പഴകിയ കോഴിയിറച്ചി. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങ്ങില്‍ നിന്നാണ് പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്. ചിക്കന്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രില്‍ വൃത്തിഹീനമായിരുന്നെന്ന് കണ്ടെത്തി.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ് പറഞ്ഞു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ലതാ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബണ്സ് ആന്‍ഡ് ബീന്‍സ് ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്.
ബണ്സ് ആന്‍ഡ് ബീന്സില്നിന്ന് പഴകിയ ബീഫ്, ചിക്കന്‍, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.
Also Read-Medical College | മുഖഛായ മാറി മെഡിക്കല്‍ കോളേജ്; വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി
MVD | ഇനി കുട തുറന്നുപിടിച്ചുള്ള യാത്ര വേണ്ട; ഇരുചക്രവാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; നടപടിയുമായി MVD
തിരുവനന്തപുരം: മഴക്കാലമയാല്‍ പതിവ് കാഴ്ചകളിലൊന്നാണ് കുട തുറന്നുപിടിച്ചുള്ള ഇരുചക്രവാഹന യാത്രകള്‍. വാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള യാത്രകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.
കുടയില്‍ കാറ്റ് പിടിച്ചാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നത് വലിയ അപകടത്തിലേക്കെത്തിക്കും. അതിനാല്‍ ഇത്തരം യാത്രകള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടര്‍വാഹന വകുപ്പ്. കുടപിടിച്ചുള്ള ഇരുചക്ര വാഹന യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്.
Also Read-Silverline ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി
മുന്‍കരുതലുകള്‍
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പതിവിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സൂക്ഷിച്ച് വാഹനമോടിച്ചാല്‍ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാം. യാത്രയ്ക്ക് മുമ്പ് വൈപ്പര്‍, ബ്രേക്കുകള്‍, ഹെഡ്ലൈറ്റ്, ടയറുകള്‍, ഹോണ്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കനത്ത മഴയുള്ളപ്പോള്‍ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക വലിയ വാഹനങ്ങള്‍ക്ക് തൊട്ടുപിറകിലായി വാഹനമോടിച്ചാല്‍ ഇവയുടെ ടയറുകളില്‍നിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ട് നിശ്ചിത അകലം പാലിച്ച് വാനഹമോടിക്കാന്‍ ശ്രദ്ധിക്കുക.
അമിതവേഗം ഒഴിവാക്കുക. സഡന്‍ ബ്രേക്കിങ് ഒഴിവാക്കുക.
തേയ്മാനം സംഭവിച്ച ടയറുകള്‍ നിര്‍ബന്ധമായും മഴക്കാലത്തിന് മുമ്പ് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം തെന്നി വലിയ അപകടങ്ങള്‍ വരെ സംഭവിച്ചേക്കാം.
മഴക്കാലത്തിന് മുമ്പ് വാഹനം പൂര്‍ണമായും സര്‍വീസിംഗ് ചെയ്യുന്നത് നന്നായിരിക്കും. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ചെളിയും മറ്റും നീക്കം ചെയ്ത് അപകട സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ബ്രേക്ക്പാഡില്‍ ചെളി പിടിച്ചാല്‍ വന്‍അപകടത്തിന് വരെ കാരണമായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.