നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോട്ടയം കണ്ണിമല സഹകരണബാങ്കില്‍ 50 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി; തട്ടിപ്പ് CPM ഭരിക്കുന്ന ബാങ്കില്‍

    കോട്ടയം കണ്ണിമല സഹകരണബാങ്കില്‍ 50 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി; തട്ടിപ്പ് CPM ഭരിക്കുന്ന ബാങ്കില്‍

    കോട്ടയം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഭരിക്കുന്ന വിവിധ ബാങ്കുകളിൽ നടന്ന തട്ടിപ്പുകൾ ഇതിനകം പുറത്തു വന്നിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
    കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ അവസാനിക്കുന്നില്ല എന്ന വിവരമാണ് ഏറ്റവുമൊടുവിൽ കോട്ടയത്തുനിന്ന് വരുന്നത്. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കഥ പുറത്തുവന്നതോടെ ആണ് കേരളത്തിൽ വിവിധ സ്ഥലങ്ങളിലുള്ള തട്ടിപ്പ് കഥകൾ പുറംലോകമറിഞ്ഞത്. കോട്ടയം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഭരിക്കുന്ന വിവിധ ബാങ്കുകളിൽ നടന്ന തട്ടിപ്പുകൾ ഇതിനകം പുറത്തു വന്നിരുന്നു.

    പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക്  തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളിൽ ആണ് ഇതിനകം തട്ടിപ്പ് കഥ പുറത്തുവന്നത്. വൈക്കത്ത് നടന്ന ക്രമക്കേടും ഇതിനകം പുറത്തുവന്നതാണ്. ഇതൊക്കെ നടന്നിട്ടും തട്ടിപ്പുകൾക്ക് കുറവില്ല എന്ന് കോട്ടയം മുണ്ടക്കയം കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ നിന്നും പുറത്തുവരുന്ന വിവരം.

    അരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നതെന്ന് സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനം ഭരിക്കുന്ന സിപിഎം തന്നെയാണ് മുണ്ടക്കയം കണ്ണിമല സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏതായാലും തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ബാങ്ക് ജീവനക്കാരനായ ഗിരീഷിനെ സസ്പെൻഡ് ചെയ്തു.  സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റർ നൽകിയ നിർദേശം പരിഗണിച്ചാണ് അച്ചടക്ക നടപടി ഉണ്ടായത്.

    വായ്പ ചിട്ടി എന്നിവയലാണ് ജീവനക്കാരന്‍ കൃത്രിമം നടത്തിയത്  എന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ മറ്റു ചില ജീവനക്കാരുടെ ഒത്താശയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തിയത്  വസ്തുവിന്റെ മൂല്യത്തേക്കാള്‍ നാലിരട്ടി തുക ബാങ്കില്‍കൃത്രിമം കാട്ടി ആണെന്ന് പ്രാഥമിക ഘട്ടത്തിൽ തന്നെ തെളിഞ്ഞിട്ടുണ്ട്.

    ബാങ്കിന്റെ  ഒരു ശാഖയില്‍ കണ്ടെത്തിയ തട്ടിപ്പ് പരിശോധിച്ച് വന്നപ്പോഴാണ് ഹെഡ് ഓഫീസിൽ അടക്കം തട്ടിപ്പുകൾ ഉണ്ടെന്ന് വ്യക്തമായത്. ഈ വിവരം അറിഞ്ഞ് അതിനെ തുടർന്നാണ് നേരിട്ട് പരിശോധന നടത്താൻ സഹകരണ വകുപ്പ് ജോയിൻ രജിസ്റ്റർ നീക്കം നടത്തിയത്. തട്ടിപ്പിൽ നിരവധി ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷണത്തിൽ പ്രാഥമികമായി വ്യക്തമായിട്ടുണ്ട്. ഒരുവനിത ജീവനക്കാരിയും വായ്പ ക്രമക്കേട്  നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

    Also Read-നേവിസിന്റെ ഹൃദയവുമായി ആംബുലന്‍സ് കോഴിക്കോടെത്തി; ശസ്ത്രക്രിയ പുരോഗമിക്കുന്നു

    തട്ടിപ്പ് ഇപ്പോൾ തുടങ്ങിയതല്ല എന്നും അന്വേഷണത്തിൽ വ്യക്തമായി. അതുകൊണ്ടുതന്നെ വിരമിച്ച ഉദ്യോഗസ്ഥർക്കും അന്വേഷണം നടത്താനാണ് സഹകരണവകുപ്പ് തീരുമാനം. സംഭവം കണ്ടെത്തിയ ഭരണ സമിതി ജീവനക്കാര്‍ക്കെതിരെ തുടരന്വേഷണം നടക്കുകയാണ്. ഒരു സബ്കമ്മിറ്റിയെ വെച്ചാണ് അന്വേഷണം നടത്തി വരുന്നത്.

    സംഭവത്തിൽ ജീവനക്കാരനായ ഗിരീഷിനെ മാത്രമാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. ഇയാളുടെ പത്തനംതിട്ടയിലുള്ള ആസ്ഥാനം ഈടായി ബാങ്ക് എഴുതി വാങ്ങിയിട്ടുണ്ട്. എത്ര രൂപയുടെ തട്ടിപ്പാണ് നടന്നത് എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് കോട്ടയം  ജോയിന്റ് രജിസ്ട്രാര്‍ ന്യൂസ് 18 നോട് പറഞ്ഞു.

    Also Read-School Reopening | കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസ്; പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി; മുഖ്യമന്ത്രി

    സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വൈകാതെ കുറ്റക്കാരെ  നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആണ് നീക്കം നടക്കുന്നത്. തുടർ അന്വേഷണത്തിനായി സഹകരണ ഇൻസ്പെക്ടർ ഫാസിലിനെ ആണ് നിയമിച്ചിരിക്കുന്നത്.സിപിഎം ഭരണ സമിതിക്ക് കീഴിൽ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. വൈകാതെ ബാങ്കിൽ സമരം നടത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published:
    )}