നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bev Q App | 'ഓരോ ടോക്കണിനും 50 പൈസ വീതം ആപ്പ് നിര്‍മാതാക്കള്‍ക്ക്'; കരാറിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ചെന്നിത്തല

  Bev Q App | 'ഓരോ ടോക്കണിനും 50 പൈസ വീതം ആപ്പ് നിര്‍മാതാക്കള്‍ക്ക്'; കരാറിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ചെന്നിത്തല

  ആപ്പ് നിർമാതാക്കളായ ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോര്‍പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിട്ടതിനൊപ്പം ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബോവ്‌കോ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് നല്‍കുന്നു. ഈ തുകയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നതെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ഏറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

   ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ടോക്കണ്‍ ചാര്‍ജ് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ആണ് ലഭിക്കുക, ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ് എന്നിങ്ങനെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം. ഇത് സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് ഉള്‍പ്പടെ ചെന്നിത്തല പുറത്ത് വിട്ടു.

   TRENDING:പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]കമൽഹാസനുമായി ഡേറ്റിംഗിലല്ല; ഗോസിപ്പുകൾ തള്ളി പ്രമുഖ നടി [PHOTOS]

   ടോക്കണ്‍ ചാര്‍ജ് ബെവ്‌കോയ്ക്ക് ആണ് ലഭിക്കുക എന്ന് നേരത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ എന്ത് മറുപടിയാണ് നല്‍കുക എന്നത് വരും മണിക്കൂറുകളില്‍ വ്യക്തമാകേണ്ടതുണ്ട്. ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ, ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങുമെന്നാണ് സൂചന.

   Also Read- Bev Q App | കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം ഈ ആഴ്ച തുടങ്ങിയേക്കും

   Published by:Rajesh V
   First published: