തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന് മുന്നിൽ നടന്ന അപകടത്തിൽ 50 വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാലോട് ബിവറേജസ് കോർപറേഷന് മുന്നിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ പാങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. ഔട്ട്ലെറ്റിന് മുന്നിൽ കിടക്കുകയായിരുന്ന സുന്ദരന്റെ ശരീരത്തിലൂടെ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
മദ്യം വാങ്ങാനെത്തിയ കാർ യാത്രക്കാർ വാഹനം ഔട്ട്ലെറ്റിന് പാർക്ക് ചെയ്താണ് പോയത്. മദ്യം വാങ്ങി തിരികെയെത്തിയ ഇവർ കാര്‍ പുറകിലേക്ക് എടുത്തപ്പോൾ സുന്ദരന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടന്‍ തന്നെ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്ത പാലോട് പോലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Suicide | മാനന്തവാടി ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്.ടി.ഒ(RTO) ഓഫീസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42)വിനെയാണ് വീടിനുള്ളില്‍ ആത്മഹത്യ(Suicide) ചെയ്ത നിലയില്‍ കണ്ടെത്തിയത്. സബ് ആര്.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു.
Also Read-Suicide | 'ഐ ലവ് യൂ ടു ഡെത്ത്' എന്ന് ആത്മഹത്യക്കുറിപ്പ്; 13 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു
അതേസമയം സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്ന് സഹോദരന് നോബിള്‍ പറയുന്നു.
Also Read-Attack | വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍
എന്നാല്‍ ഓഫീസില്‍ സിന്ധുവുമായി പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആര്‍ടിഒ പ്രതികരിച്ചത്. പിതാവ്: ആഗസ്തി മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ്, ഷൈനി, ബിന്ദു, നോബിള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.