തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അഞ്ഞൂറോളം ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടു; അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാനാകാതെ സര്‍ക്കാര്‍
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അഞ്ഞൂറോളം ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടു; അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാനാകാതെ സര്‍ക്കാര്‍
494 ഏക്കര്‍ അന്യാധീനപ്പെട്ടതായി 2014-ലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നതാണ് ഇന്ന് മന്ത്രി നല്കിയ മറുപടിയിലൂടെ വ്യക്തമായിരിക്കുന്നത്.
news18
Last Updated :
Share this:
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള അഞ്ഞൂറോളം ഏക്കർ ബൂമി അന്യാധീനപ്പെട്ടു. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 526 ക്ഷേത്രങ്ങളുടെ 494 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ടത്. നിയമസഭയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം ട്രിബ്യൂണല്‍ സ്ഥാപിക്കുമെന്നും അയിഷാപോറ്റിയുടെ ചോദ്യത്തിനുള്ള മറുിപടിയില് മന്ത്രി വ്യതക്തമാക്കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ 2014-ല്‍ നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് 2281 ഏക്കര്‍ ഭൂമിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 494 ഏക്കര്‍ അന്യാധീനപ്പെട്ടതായി അന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം അഞ്ച് വര്‍ഷമായിട്ടും നഷ്ടപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നതാണ് ഇന്ന് മന്ത്രി നല്കിയ മറുപടിയിലൂടെ വ്യക്തമായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.