കൊല്ലം: നീണ്ടകര ഹാര്‍ബറില്‍ (Fishing Harbour) ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഹാര്‍ബര്‍ വഴി പഴകിയ മീന്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറില്‍ നിന്നാണ് മീന്‍ കണ്ടെടുത്തത്.
പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് കൊച്ചിയിലെ ലാബിലേക്കയച്ചു.
വിദ്യാർഥികളുടെ (Students) യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ബസുകളില്‍ പരിശോധന കർശനമാക്കി പൊലീസും (Police) മോട്ടോർ വാഹന വകുപ്പും (Motor Vehicle Department). വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വിദ്യാർഥികള്‍ക്ക് കണ്സെഷന് അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർഥികള്‍ക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.
സ്റ്റോപ്പില്‍ വിദ്യാർഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച് പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്സെഷന് ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാർഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം.
പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.