തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 514 പേർ. 2015 മുതൽ 2019 വരെയുള്ള കണക്കാണിത്. 2015 മുതൽ 2019 വരെ 514 ജീവനുകളാണ് വനാതിർത്തികളിൽ പൊലിഞ്ഞത്. 2015 ൽ 105, 2016 ൽ 93, 2017ൽ 102, 2018ൽ 125, 2019ൽ 89 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക്.
Also Read- രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; മദം പൊട്ടിയ നമ്മള്‍ കൊന്നു
അതേ സമയം ഈ കാലയളവിൽ 23 വന്യജീവികളെ മനുഷ്യനും കൊന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 45 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങൾക്ക് 3,47,69,837 രൂപ ധനസഹായവും നൽകി. നിലവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2 ലക്ഷം രൂപ വരെയും ധനസഹായം നൽകും.
Also Read- കടുവ കൊന്നതെന്ന് സംശയം; വയനാട്ടിൽ യുവാവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തി
സംസ്ഥാനത്ത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടൽ വർധിക്കുന്നതായാണ് വനംവകുപ്പിന്റെ പഠനം. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് സാഹചര്യം രൂക്ഷമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
സൗരവേലി, കിടങ്ങുകൾ എന്നിവ നിർമ്മിച്ച് ഏറ്റുമുട്ടൽ കുറയ്ക്കാനാണ് ശ്രമം. ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 457 കിലോമീറ്റർ സൗരവേലിയും 482 കിലോ മീറ്റർ കിടങ്ങുകളുമാണ് വനംവകുപ്പ് നിർമ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elephant Death Kerala, Wild Elephant Attack, Wild life attack in Kerala, ആനയുടെ മരണം, കാട്ടാനയുടെ ആക്രമണം, വന്യജീവി ആക്രമണം