• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റില്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

Death | സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റില്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

മദ്യപിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കയറുകയായിരുന്നു

  • Share this:
    തിരുവനന്തപുരം: ആര്യനാട് പുനലാല്‍ ചക്കിപ്പാറയില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട ശേഷം ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ കയറുകയായിരുന്നു. സംഭവ സമയത്ത് സ്റ്റാന്‍ലി മദ്യലഹരിയിലായിരുന്നു. രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കയറുകയായിരുന്നു.

    Death | മലപ്പുറത്ത് ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

    മലപ്പുറം: ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാത്തിമ മരിച്ചത്.

    Also Read-Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലി; വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

    ഞായറാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുമ്പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞതാണെങ്കിലും പഠനത്തിന്‍റെ ആവശ്യത്തിന് ഇപ്പോൾ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.

    ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം


     ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മുങ്ങിമരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

    ശരണ്യയുടെ ചെമ്പിളാവ് വളര്‍കോടുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്‌റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂര്‍ പോലീസ് സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

    Published by:Jayesh Krishnan
    First published: