നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അപകടം മുട്ടിവിളിച്ചത് 53 തവണ; ഷൺമുഖം പിള്ള സേഫ് ആണ്...

  അപകടം മുട്ടിവിളിച്ചത് 53 തവണ; ഷൺമുഖം പിള്ള സേഫ് ആണ്...

  ഒന്നും രണ്ടും തവണയല്ല, ഇത് 53ാം തവണയാണ് ഷൺമുഖംപിള്ളയും കുടുംബവും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

  ഷൺമുഖംപിള്ളയുടെവീടിന് മുന്നിൽ ഏറ്റവും അവസാനമായി നടന്ന അപകടം

  ഷൺമുഖംപിള്ളയുടെവീടിന് മുന്നിൽ ഏറ്റവും അവസാനമായി നടന്ന അപകടം

  • Share this:
   പത്തനംതിട്ട: വീണ്ടുമൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഷൺമുഖംപിള്ളയും കുടുംബവും. ഒന്നും രണ്ടും തവണയല്ല, ഇത് 53ാം തവണയാണ് ഷൺമുഖംപിള്ളയും കുടുംബവും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

   പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടുമൺകാവ് അമ്പലംപടിക്കും പേൾസ് സ്ക്വയർപടിക്കും മധ്യേ പാതയോട് ചേർന്നാണ് ഷണ്മുഖംപിള്ളയും കുടുംബവും താമസിക്കുന്നത്. റോഡിലെ അപകട വളവ് പിന്നിട്ടാണ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ‌ വാഹനങ്ങൾ എത്തുന്നത്. ഇത്തവണ നിയന്ത്രണം വിട്ട കാർ മൺകൂനയിൽ ഇടിച്ചു നിന്നതാണ് വീട്ടുകാർക്ക് രക്ഷയായത്.

   ബ്ലോക്കുപടി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളാണ് വളവിൽ നിയന്ത്രണം വിട്ട് പലപ്പോഴും വീടിന് മുന്നിലേക്കു മറിയുകയും ചാടുകയും ചെയ്യുന്നത്. അപകട സമയത്തെല്ലാം വീടിനു മുന്നിൽ തങ്ങി നിന്നതുകൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത്.

   ഓരോ അപകടവും നടക്കുമ്പോൾ വളവിൽ സുരക്ഷ ഒരുക്കണമെന്ന് ഷൺമുഖംപിള്ള അധികൃതരോട് ആവശ്യപ്പെടാറുണ്ട്. പക്ഷെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോന്നി- പ്ലാച്ചേരി റോഡ് വികസനത്തിന്റെ ഭാഗമായി വളവിൽ കലുങ്ക് പണിതിട്ടുണ്ട്. വശം കുറെ ഭാഗം കെട്ടിയെങ്കിലും വീടിന്റെ സുരക്ഷിതത്വത്തിന് ഇതു മതിയാകില്ലെന്ന് ഷൺമുഖംപിള്ള പറയുന്നു. വീടിന് മുന്നിൽ ഇടിതാങ്ങി സ്ഥാപിക്കുക മാത്രമാണ് പരിഹാരം.


   മുളകുപൊടി വിതറി സ്കൂട്ടർ യാത്രികന്റെ 1.80 ലക്ഷം രൂപ കവർന്നു; ആക്രമണം ചിട്ടിപൈസ വാങ്ങി തിരിച്ചുവരുമ്പോൾ
   തിക്കോടിയില്‍ മുളക് പൊടി വിതറി സ്കൂട്ടര്‍ യാത്രക്കാരന്റെ 1,80,000 രൂപ കവര്‍ന്നു; കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യനാണ് ആക്രമിക്കപ്പെട്ടത്.

   തിക്കോടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യനെ രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. പെയിന്റിങ് തൊഴിലാളിയായ സത്യന്‍ നടത്തുന്ന കുറിയുടെ പൈസ അംഗങ്ങളില്‍ നിന്ന് വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവം.

   വീട്ടിലേക്ക് വരുന്ന വഴിയില്‍ റോഡില്‍ തെരുവ് വിളക്കില്ലാത്ത ഭാഗത്ത് വെച്ചു മാസ്ക് ധരിച്ച രണ്ട് പേര്‍ തടഞ്ഞുവെച്ച്  കഴുത്തിന് കുത്തിപ്പിടിച്ച് ട്രൗസറിന്റെ  പോക്കറ്റില്‍ ഉണ്ടായിരുന്ന 1,80,000 രൂപ കവരുകയായിരുന്നു. മുളക് പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. പണം കവര്‍ന്ന ശേഷം ഇവര്‍ രക്ഷപ്പെട്ടു.

   കഴുത്തില്‍ കുത്തിപ്പിടിച്ചതില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നു ഏറെ നേരം ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പിന്നീട് അത് വഴി വന്ന വാഹന യാത്രക്കാര്‍ ഇദ്ദേഹത്തെകണ്ട് സമീപത്തെ വീട്ടില്‍ കൊണ്ട് പോയി മുഖത്തുണ്ടായിരുന്ന മുളക്പൊടി കഴുകി ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

   രാത്രി വൈകി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പയ്യോളി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലത്തും ഹെല്‍മറ്റിലും മുളക്പൊടി കണ്ടെത്തിയിട്ടുണ്ട്. പയ്യോളി എസ് ഐമാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
   Published by:Rajesh V
   First published:
   )}