• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവോത്ഥാന സംരക്ഷണ സമിതിയിൽ പിളർപ്പ്: ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ 54 സംഘടനകള്‍ സമിതി വിട്ടു

ചില സമുദായങ്ങളുടെ ഗ്രൂപ്പുകൾ നവോത്ഥാന സമിതി നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ വന്നിരിക്കുന്നത്.

news18
Updated: September 12, 2019, 11:38 AM IST
നവോത്ഥാന സംരക്ഷണ സമിതിയിൽ പിളർപ്പ്: ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ 54 സംഘടനകള്‍ സമിതി വിട്ടു
ചില സമുദായങ്ങളുടെ ഗ്രൂപ്പുകൾ നവോത്ഥാന സമിതി നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ വന്നിരിക്കുന്നത്.
news18
Updated: September 12, 2019, 11:38 AM IST
തിരുവനന്തപുരം: ശബരിമല വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് 54 സംഘടനകൾ പുറത്തേക്ക്. ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തിലാണ് സംഘടനകൾ സമിതി വിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

സമിതിയുടെ തുടർ പ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ല എന്നതാണ് പുറത്തുവരാൻ കാരണമായി പറയുന്നതെങ്കിലും വെള്ളാപ്പള്ളി നടേശന്റേയും പുന്നല ശ്രീകുമാറിന്റേയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന. പ്രവര്‍ത്തിക്കാൻ താത്പ്പര്യമുള്ള മുന്നോക്ക സമുദായങ്ങളെ ഒന്നും അടുപ്പിക്കുന്നില്ലെന്നും സമിതി രൂപീകരണ സമയത്ത് പങ്കെടുത്ത ഹിന്ദു പാർലമെന്റ് അംഗ സമുദായങ്ങളുടെ പ്രാതിനിധ്യം സമിതിയിൽ ഇല്ലെന്നും സുഗതൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Also Read-നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

ചില സമുദായങ്ങളുടെ ഗ്രൂപ്പുകൾ നവോത്ഥാന സമിതി നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ വന്നിരിക്കുന്നത്. അതുപോലെ തന്നെ കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ചരിത്രമായി കണ്ട് ബഹുഭൂരിപക്ഷത്തിൻ‌റെ വികാരങ്ങളെ തമസ്കരിക്കുക എന്ന ചരിത്ര നിഷേധവും മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ ചില സമിതി ഭാരവാഹികൾ ചെയ്യുന്നു എന്നും ഇവർ ആരോപിക്കുന്നു. പലപ്പോഴായി ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതി പിളര്‍ന്നിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുയർന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നൂറോളം സമുദായ സംഘടനകളെ ഉൾപ്പെടുത്തി സർക്കാർ നവോത്ഥാന സമിതിക്ക് രൂപം നൽകിയത്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...