• HOME
  • »
  • NEWS
  • »
  • kerala
  • »
  • MBBS Study| 54കാരനായ അച്ഛനും 18കാരിയായ മകളും ഒരുമിച്ച് ഡോക്ടർ പഠനത്തിന്

MBBS Study| 54കാരനായ അച്ഛനും 18കാരിയായ മകളും ഒരുമിച്ച് ഡോക്ടർ പഠനത്തിന്

ഒരേ ദിവസമാണ് ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്.

മുരുഗയ്യൻ, ശീതൾ

മുരുഗയ്യൻ, ശീതൾ

  • Share this:
    കൊച്ചി: മകൾക്കൊപ്പം അച്ഛനും ഡോക്ടർ പഠനത്തിന് പ്രവേശനം നേടി. ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യൻ (54), മകൾ ആർ എം ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. ഒരേ ദിവസമാണ് ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്. അച്ഛൻ മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലുമാണ് ഇന്നലെ വന്ന അലോട്ട്മെന്റിൽ പ്രവേശനം നേടിയത്.

    ചെറുപ്പം മുതൽ ഡോക്ടർ ആകാനായിരുന്നു മുരുഗയ്യന്റെ ആഗ്രഹം. . എന്നാൽ വീട്ടുകാരുടെ നിർബന്ധത്താൽ എഞ്ചിനീയറായി. നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന് വീണ്ടും ഡോക്ടറാകാൻ ആഗ്രഹമുണ്ടായി.

    റിഫൈനറിയിലെ ജോലി കഴിഞ്ഞ് വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്ക് പഠിച്ചത്. പൂർണ പിന്തുണയുമായി ഭാര്യ മാലതിയും ഒപ്പമുണ്ടായിരുന്നു. തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലാണ്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. അടുത്ത അലോട്ട്മെന്റ് കൂടി നോക്കിയ ശേഷമേ ഏത് കോളജിൽ ചേരണമെന്ന് തീരുമാനിക്കൂ.

    കിലോയ്ക്ക് 250 രുപവരെ വില; ഇന്ത്യൻ തീരത്ത് വറ്റ കുടുംബത്തിൽപെട്ട പുതിയ മത്സ്യത്തെ കണ്ടെത്തി

    ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തിൽപെട്ട (Giant Trevally) പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് സിഎംഎഫ്ആർഐയാണ് കണ്ടെത്തിയത്. വറ്റകളിൽതന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞത്.

    'സ്‌കോംബറോയിഡ്സ് പെലാജിക്കസ്' എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.

    ഇന്ത്യൻ തീരങ്ങളിൽ 60 ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാഗത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തിൽ അുടത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.

    Also Read- Gold Price| മൂന്നുദിവസത്തിന് ശേഷം സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

    സമുദ്രസമ്പത്തിന്റെ പരിപാലന രീതികളിൽ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും. കേരളത്തിലുൾപ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്. വിപണിയിൽ കിലോയ്ക്ക് 250 രുപവരെ വിലയുണ്ട്. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ് വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്
    Published by:Rajesh V
    First published: