കോട്ടയം: മഴയെ തുടർന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി വീണ ബൈക്ക് യാത്രക്കാരൻ കാർ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനിൽകുമാർ (സജി-55) ആണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം.
Also read-കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു
മണലിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. ഇതിനു പിന്നാലെ വന്ന കാറ് ദേഹത്ത് കയറുകയായിരുന്നു. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചികിത്സക്കിടെ അനിലിന് ഹൃദയാഘാതവും സംഭവിച്ചു. വടശേരിക്കരയിൽ ഒരു സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനിൽ. ഭാര്യ: സുശീല. മകൻ: അജേഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.