തൃശൂർ: പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ചുകളഞ്ഞു. തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് ചിറ്റിലശേരിയിലെ ഒട്ടുകമ്പനിയിലെ ചൂളയിൽവെച്ച് കത്തിച്ചുകളഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെയുടെ നിർദേശപ്രകാരമായിരുന്നു നടപടി. തൃശൂരിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ പിടികൂടിയ കഞ്ചാവാണ പൊലീസ് നശിപ്പിച്ചത്.
പിടിച്ചെടുത്ത കഞ്ചാവ് സ്റ്റേഷനുകളിൽ സൂക്ഷിച്ചത് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഞ്ചാവ് കൂട്ടത്തോടെ കത്തിച്ചുകളയാൻ തീരുമാനിച്ചത്. തൃശൂരിൽ ഇതാദ്യമായല്ല പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു കളയുന്നത്.
ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് കൈയിലെ ഞരമ്പ് മുറിച്ച പ്രതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് (24) സ്റ്റേഷനിലുള്ളില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാലമോഷണ കേസില്‍ കുഞ്ഞുമോനും ഭാര്യയും സഹായിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയത്.
കുഞ്ഞുമോന്റെ ഭാര്യയുടെ പേരില്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി ഭാര്യവീടിന് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ മാല മോഷ്ടിക്കുന്നതിന് ഇയാള്‍ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയിരുന്നു. ഈ സംഭവത്തിൽ കുഞ്ഞുമോനും ഭാര്യയും സഹായിയും അറസ്റ്റിലായത്. മാലമോഷണത്തിന് പുറമെ മയക്കുമരുന്ന്, കഞ്ചാവ് വിതരണം ഉൾപ്പടെ നിരവധി കേസുകള്‍ കുഞ്ഞുമോനെതിരെ ഉണ്ട്.
Also Read-Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ
സ്ഥിരമായി കുഞ്ഞുമോന് കഞ്ചാവ് നല്‍കിയിരുന്ന രണ്ടുപേരെയാണ് സ്വർണമാല മോഷ്ടിക്കാനായി ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമോനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ പോലീസ് ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയ്ക്കൊപ്പം അറസ്റ്റിലായ കുഞ്ഞുമോന് സ്റ്റേഷനിലെ ലോക്കപ്പിലെ ടൈല്‍ ഇളക്കിയെടുത്ത് കൈമുറിച്ച് അത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.