• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍

ശബരിമലയില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍

ശബരിമല

ശബരിമല

  • Share this:
    തിരുവനന്തപുരം : മണ്ഡല മകരവിളക്ക് സമയത്ത് ശബരിമല ദര്‍ശനത്തിനൊരുങ്ങി കൂടുതല്‍ യുവതികള്‍. പൊലീസിന്റെ വെര്‍ച്യുല്‍ ക്യൂ സംവിധാനം വഴി പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള 550 സ്ത്രീകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഐടി സെല്‍ ശേഖരിച്ച കണക്ക് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

    കെ.എം ഷാജിക്കെതിരായ വിധിക്ക് രണ്ടാഴ്ച സ്റ്റേ

    കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയധികം രജിസ്‌ട്രേഷനുകള്‍. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ രജിസ്‌ട്രേഷനും. തമിഴ്‌നാട്ടില്‍ നിന്നും സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഈ പ്രായപരിധിയിലുള്ള മൂന്ന് സ്ത്രീകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 മുതലാണ് ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്.നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണു വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.

    First published: