മലപ്പുറം: നിലമ്പൂർ വനത്തിൽ തദ്ദേശവാസിക്ക് കരടിയുടെ ആക്രമണം. ടി.കെ കോളനിയിലെ മരടൻ കുഞ്ഞനാണ്(56) കരടിയുടെ ആക്രമണത്തെ നേരിട്ടത്. സാരമായി പരുക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടികെ കോളനിയിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ഒറ്റയ്ക്ക് വനത്തിൽ കയറിയ കുഞ്ഞനെ കരടി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഉടൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അയൽക്കാരനായ രഘുരാമനെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ കുഞ്ഞനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമികമായ ചികിത്സ നൽകിയതിനു ശേഷം
ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.