• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരട്: 58 പേർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ശിപാർശ; മൂന്നാം ഘട്ട പട്ടിക പുറത്തിറങ്ങി

പുതിയ പട്ടികയിൽ ആറു പേർക്കു മാത്രമാണ് 25 ലക്ഷം രൂപ നൽകാൻ ശിപാർശ ചെയ്തിരിക്കുന്നത്. 

News18 Malayalam | news18-malayalam
Updated: October 18, 2019, 6:16 PM IST
മരട്: 58 പേർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ശിപാർശ; മൂന്നാം ഘട്ട പട്ടിക പുറത്തിറങ്ങി
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച മൂന്നാംഘട്ട പട്ടിക പുറത്തിറങ്ങി. 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ശിപാർശ ചെയ്തു. പുതിയ പട്ടികയിൽ ആറു പേർക്കു മാത്രമാണ് 25 ലക്ഷം രൂപ നൽകാൻ ശിപാർശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രണ്ടാം ഘട്ട പട്ടികയിൽ 35 ഫ്ളാറ്റുടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാൻ ശിപാർശ നൽകിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ശിപാർശ. ഇതുവരെ  107 അപേക്ഷകളിലാണ് കമ്മിറ്റി നഷ്ടപരിഹാരത്തിന് ശിപാർശ നൽകിയിരിക്കുന്നത്. 

രജിസ്ട്രേഷനില്‍ ഫ്ലാറ്റുടമകൾ കാണിച്ചിരുന്ന  തുകയാണ് നഷ്ടപരിഹാരത്തിനായി കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 185 അപേക്ഷകളാണ് ഇതുവരെ നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് 120 പേരുടെ പട്ടിക നഗരസഭ  കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.

Also Read മരട് ഫ്ലാറ്റ് കേസ്; പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ അറസ്റ്റിൽ

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍