നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kozhikode| കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ

  Kozhikode| കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ

  കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്.

  കോഴിക്കോട് പാലാഴിയിലെ ഓട

  കോഴിക്കോട് പാലാഴിയിലെ ഓട

  • Share this:
   കോഴിക്കോട് (Kozhikode) പാലാഴിയിൽ (Palazhi) മധ്യവയസ്കൻ ഓടയിൽ (Drainage) വീണ് മരിച്ചു. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ (Natives) പരാതിപ്പെടുന്നു. കാൽവഴുതി ഓടയിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

   കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു.

   Also Read- Found dead| സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ട്രെയിൻതട്ടി മരിച്ചനിലയിൽ

   ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ഇതേ ഡ്രെയ്നേജിൽ ആളുകൾ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കും സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

   സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് സ്ലാബിടൽ നടപടികൾ പൂർത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

   കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

   കൊല്ലം കൊട്ടാരക്കര നെടുമൺകാവിൽ വൈദ്യുതാഘാതമേറ്റ് (Electrocuted) രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചത്. കൊല്ലം (Kollam) കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ് വാൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

   അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഇതിൽ രണ്ടു പേർ കടവിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ ഒരാളുടെ കാൽ വഴുതി, കയറിപ്പിടിച്ചത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
   Published by:Rajesh V
   First published:
   )}