• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drug trafficking |ലഹരി കടത്ത്: എറണാകുളത്ത് രണ്ട് ദിവസത്തിനിടെ 59 അറസ്റ്റ് 

Drug trafficking |ലഹരി കടത്ത്: എറണാകുളത്ത് രണ്ട് ദിവസത്തിനിടെ 59 അറസ്റ്റ് 

51 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെറോയിൻ,  ഹാഷിഷ്, കഞ്ചാവ്, ഹാൻസ് എന്നിവ ഇവരിൽ നിന്നും പിടികൂടി.

  • Last Updated :
  • Share this:
എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക് മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് രണ്ട് ദിവസമായി നടന്ന് വരുന്ന സ്പെഷ്യൽ ഡ്രൈവിൽ 59  പേരെ അറസ്റ്റ് (arrest) ചെയ്തു.

51 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെറോയിൻ,  ഹാഷിഷ്, കഞ്ചാവ്, ഹാൻസ് എന്നിവ ഇവരിൽ നിന്നും പിടികൂടി. ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശ പ്രകാരം ആയിരുന്നു പരിശോധന. ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടന്നു.

ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

ഇരുപത്തിയൊന്ന് ചെറിയ കുപ്പികളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അബ്ദുർ റഹിം  ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.

ഒരു ബോട്ടിലിന് ആയിരം രൂപ മുതലാണ് ഇയാൾ വാങ്ങിയിരുന്നത്. ആസാമിൽ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അബ്ദുർ റഹിം പോലീസിനോട് പറഞ്ഞു. ആറുമാസമായി നെല്ലിക്കുഴിയിലാണ് താമസം. ഒരു മാസം മുമ്പാണ് ഇയാൾ ആസാമിൽ പോയി വന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് റൂറൽ ജില്ലയിൽ മയക്കുമരുന്നിനെതിരെ കർശന പരിശോധനയാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ബേസിൽ തോമസ് , എസ്.ഐ ഇ.പി.ജോയി, എ.എസ്.ഐമാരായ കെ.എ.സിദിഖ്, രഘുനാഥ്, പി.എം.മുഹമ്മദ് എസ്.സി.പി.ഒ മാരായ പി.എ.ഷിയാസ്, രഞ്ജിത് നായർ, വിനോയ് കക്കാട്ടുകുടി, ടി.ആർ.ശ്രീജിത്, പി.എം.അജിംസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Arrest |വളർത്തുപൂച്ചയെ കൊലപ്പെടുത്തി; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ 

വളർത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഐരാപുരം മഴുവന്നൂർ ചവറ്റുകുഴിയിൽ വീട്ടിൽ സിജോ ജോസഫിനെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ഐരാപുരം മഴുവന്നൂർ സ്വദേശിനിയായ യുവതിക്ക് മൂന്ന് പൂച്ച കുട്ടികൾ ആണ് ഉണ്ടായിരുന്നത്. പ്രസവശേഷം അമ്മ പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പതിവായി തൊട്ടടുത്ത വീടിന്റെ ടെറസിൽ പോകുമായിരുന്നു. നേരത്തെ കുഞ്ഞുങ്ങളെയും കൊണ്ട് അമ്മ പൂച്ച പോയിട്ട് എല്ലാ പൂച്ചകളും തിരികെ വന്നിരുന്നില്ല. സിജോ ജോസഫ് പൂച്ച കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ആണോ എന്ന് യുവതിക്ക് സംശയമുണ്ടായിരുന്നു.

കഴിഞ്ഞദിവസം സിജോയുടെ ടെറസിന് മുകളിലേക്ക് കുഞ്ഞുമായി പൂച്ച പോകുന്നത് കണ്ട് പരാതിക്കാരിയായ യുവതിയുടെ സഹോദരി ഇത് നിരീക്ഷിച്ചു. ടെറസിന് മുകളിൽ എത്തിയ പൂച്ചയെ പിടിച്ച് സിജോ കൊല്ലുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചു. ഈ ദൃശ്യങ്ങൾ കണ്ട എറണാകുളം റൂറൽ എസ്പി കെ കാർത്തിക് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൂച്ചയെ കൊലപ്പെടുത്തിയ വിവരം സിജോ പോലീസിനോട് സമ്മതിച്ചു. തുടർന്ന് പോലീസ് സിജോയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടെറസിൽ വരുന്ന പൂച്ച ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതാണ് കൊല്ലാൻ കാരണം. എസ്.എച്ച്. ഒ സജി മാർക്കോസ് എസ്.ഐമാരായ എം.പി.എബി, കെ.ടി.ഷൈജൻ, കെ.ആർ.ഹരിദാസ്, എ.എസ്. ഐ അനിൽകുമാർ എസ്.സി.പി.ഒ പി.എ അബ്ദുൾ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Published by:Sarath Mohanan
First published: