• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം


Updated: December 7, 2018, 7:22 AM IST
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

Updated: December 7, 2018, 7:22 AM IST
ആലപ്പുഴ:59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. രാവിലെ 8.45ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 59 വിദ്യാർത്ഥികൾ മണ്‍ ചെരാതുതെളിയിക്കും. ഇതോടെ 29 വേദികളിൽ മത്സരം തുടങ്ങും. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്കൂൾ പെൺകുട്ടികളുടെ കേരള നടനം, ഹൈസ്കൂൾ ആൺ കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളിലാണ് ആദ്യദിനം മത്സരം നടക്കുക. ഇതുവരെ ആകെ 250 അപ്പീലുകളാണ് ലഭിച്ചിരിക്കുന്നത്.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആര്‍ഭാടങ്ങൾ ഒഴിവാക്കി, ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ കൗമാര കലാമേള നടത്തുന്നത്. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്. വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നടന്നു. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ KSTA ആണ്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626