തിരൂരിൽ കുട്ടികളുടെ മരണം: ഇന്ന് മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി; വിശദപരിശോധനയ്ക്ക് പൊലീസ്

93 ദിവസം പ്രായമുണ്ടായിരുന്ന കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം. വിശദമായ ഫലം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം

News18 Malayalam | news18
Updated: February 18, 2020, 8:52 PM IST
തിരൂരിൽ കുട്ടികളുടെ മരണം: ഇന്ന് മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി; വിശദപരിശോധനയ്ക്ക് പൊലീസ്
News18
  • News18
  • Last Updated: February 18, 2020, 8:52 PM IST
  • Share this:
മലപ്പുറം: തിരൂരിൽ 9 വർഷത്തിനിടെ ഒരു കുടുംബത്തിലെ 6 കുട്ടികൾ മരിച്ച സംഭവത്തിൽ ചൊവ്വാഴ്ച്ച മരിച്ച കുട്ടിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കൂ.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആക്ഷേപം ഉയർന്നതോടെ ആണ് 93 ദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.  ആന്തരികാവയവങ്ങൾ തൃശൂർ ഫോറൻസിക് ലബോറട്ടറിയിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചു. ഫലമറിയാൻ ഒരു മാസമെങ്കിലും എടുക്കും. ഇതിന് ശേഷം മാത്രമേ തുടരന്വേഷണം ഉണ്ടാകൂ.

ALSO READ: മലപ്പുറത്ത് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

തിരൂർ തറമ്മൽ സ്വദേശികളായ റഫീക് - സബ്‌ന ദമ്പതിമാരുടെ 6 മക്കൾ ആണ് 9 വർഷത്തിനിടെ മരിച്ചത്. ഇതിൽ ആറാമത്തെ കുഞ്ഞ് മരിച്ചത് ചൊവ്വാഴ്ച ആണ്. 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ചൊവ്വാഴ്ച തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

നാട്ടുകാർ ആണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസിനെ അറിയിച്ചത്.  8 മാസം, 2 മാസം, 40 ദിവസം, 4.5 വയസ്, മൂന്ന് മാസം എന്നിങ്ങനെ ആണ്  മരിച്ച മറ്റ് 5 കുഞ്ഞുങ്ങളുടെ പ്രായം. ഇതിൽ 4 പേർ പെൺകുഞ്ഞുങ്ങളും രണ്ട് ആൺകുട്ടികളുമാണ്.  എല്ലാ കുഞ്ഞുങ്ങൾക്കും അപസ്മാരമുണ്ടായിരുന്നു.

നാലര വയസ്സുണ്ടായിരുന്ന മൂന്നാമത്തെ കുഞ്ഞിന് അസുഖം ബാധിച്ച സമയത്ത് ചികിത്സിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ മരണകാരണം അറിയാനായി പോസ്റ്റുമോർട്ടം ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രതികരണം.
First published: February 18, 2020, 8:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading