മലപ്പുറത്ത് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞാണ് ഇന്ന് മരിച്ചത്.

News18 Malayalam | news18-malayalam
Updated: February 18, 2020, 5:40 PM IST
മലപ്പുറത്ത് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
News18
  • Share this:
മലപ്പുറം:  തിരൂരിൽ 9 വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ മരണമടഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.  തിരൂർ തറമ്മൽ സ്വദേശികളായ ദമ്പതികളുടെ ആറ് മക്കളാണ് 9 വർഷത്തിനിടെ മരിച്ചത്. ഇതിൽ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മരണത്തിൽ  ദുരൂഹത ആരോപിച്ച് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുട്ടികളുടെ ഒരു കുടും ബാംഗവും പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൃതദേഹം ഫോറൻസിക് സർജന്റെ സാനിധ്യത്തിൽ പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് എസ്.പി യു അബ്ദുൾ കരീം പറഞ്ഞു.  എട്ട് മാസം, രണ്ട്  മാസം, 40 ദിവസം, നാലര വയസ്, മൂന്ന് മാസം എന്നിങ്ങനെയാണ് മരിച്ച മറ്റ് അഞ്ച്  കുഞ്ഞുങ്ങളുടെ പ്രായം. ഇതിൽ നാല് പേർ പെൺകുട്ടികളും രണ്ട് പേര് ആൺകുട്ടികളുമാണ്.

എല്ലാവർക്കും അപസ്മാരം ഉണ്ടായിരുന്നു. നാലര വയസുണ്ടായിരുന്ന മൂന്നാമത്തെ കുഞ്ഞിനെ അസുഖം ബാധിച്ച സമയത്ത് ചികിത്സിക്കുകയും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിൽ അന്ന് ഒരു ദുരൂഹതയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കുന്നു

അതേസമയം മരിച്ച മറ്റ് അഞ്ച്  കുഞ്ഞുങ്ങളുടെ ശരീര അവശിഷ്ടങ്ങൾ പരിശോധിക്കുക പ്രായോഗികമല്ലെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്.  മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളുടെ ശരീരം പരിശോധിക്കാൻ പറ്റാത്ത വിധം  മണ്ണിൽ ലയിച്ചിരിക്കും. ഇക്കാര്യത്തിൽ ഉയർന്ന ദുരൂഹത നീക്കുകയെന്നത് മാത്രമാണ് വിശദമായ പോസ്റ്റ് മോർട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചു; ഇന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞും; ദുരൂഹമെന്ന് ആരോപണം

 
First published: February 18, 2020, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading