ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍

എംഎല്‍എമാരായ പിവി അന്‍വര്‍, എ പ്രദീപ്കുമാര്‍, എഎം ആരിഫ്, വീണ ജോര്‍ജ് എന്നിവരാണ് സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്.

news18
Updated: March 9, 2019, 1:38 PM IST
ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍
malayalam.news18.com
  • News18
  • Last Updated: March 9, 2019, 1:38 PM IST IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത് ആറ് സിറ്റിംഗ് എംഎല്‍എമാര്‍. സിപിഎം നാലും സിപിഐ രണ്ടും എംഎല്‍എമാരെയാണ് മത്സരിപ്പിക്കുന്നത്. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പിനായി ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കേണ്ടി വരും. ലോകസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടല്ല. എന്നാല്‍ ഇത്രയധികം എംഎല്‍എമാര്‍ ഒരിമിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നത് ആദ്യമായാണ്.

എംഎല്‍എമാരായ പിവി അന്‍വര്‍, എ പ്രദീപ് കുമാര്‍, എഎം ആരിഫ്, വീണ ജോര്‍ജ് എന്നിവരാണ് സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. ചിറ്റയം ഗോപകുമാർ, സി ദിവാകരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികളായ എംഎല്‍എമാര്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തുവരുമ്പോള്‍ മത്സരിക്കുന്ന എംഎല്‍എമാരുടെ എണ്ണം ഇനിയും കൂടിയേക്കാം. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read ഇന്നസെന്റ് സ്വതന്ത്രനല്ല; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍

മത്സരരംഗത്തുള്ള എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ഇതിനു പിന്നാലെ ആറു മാസത്തിനകം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തും. ഈ തെരഞ്ഞെടുപ്പുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടിവരുന്നത്. പണം ചെലവഴിക്കുന്നതിനു പുറമെ മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാതാകുന്നത് വികസനത്തെ ബാധിക്കുമെന്നതിലും തര്‍ക്കമില്ല. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നത് ആ മണ്ഡലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കും തടസമാകും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading