സിപിഎം പട്ടികയിൽ 6 സിറ്റിംഗ് എംപിമാരും 4 എംഎൽഎമാരും; പുതുമുഖം വിപി സാനു മാത്രം

സിറ്റിംഗ് എംപിമാരായ പി.കെ ശ്രീമതി, എംബി രാജേഷ്, പി.കെ ബിജു, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്, എ സമ്പത്ത് എന്നിവരാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്.

news18
Updated: March 9, 2019, 1:20 PM IST
സിപിഎം പട്ടികയിൽ 6 സിറ്റിംഗ് എംപിമാരും 4 എംഎൽഎമാരും; പുതുമുഖം വിപി സാനു മാത്രം
news18.com
  • News18
  • Last Updated: March 9, 2019, 1:20 PM IST
  • Share this:
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് ആറ് സിറ്റിംഗ് എംപിമാരും നാല് എംഎല്‍എമാരും. 16 സ്ഥാനാര്‍ഥികളില്‍ മൂന്ന് മുന്‍ എംപിമാരും രണ്ട് മുന്‍ എംഎല്‍എമാരും ഒരു പുതുമുഖവുംമുണ്ട്. ഒരു സിറ്റിംഗ് എംപിയും ഒരു സിറ്റിംഗ് എംഎല്‍എയും ഉള്‍പ്പെടെ രണ്ട് വനിതകളെയും സിപിഎം മത്സരിപ്പിക്കും.

സിറ്റിംഗ് എംപിമാരായ പി.കെ ശ്രീമതി, എംബി രാജേഷ്, പി.കെ ബിജു, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്, എ സമ്പത്ത് എന്നിവരാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്. സിറ്റിംഗ് എംപിയായ പി.കരുണാകരനെ മാത്രമാണ് ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്. കരുണാകരന് പകരം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ കാസര്‍കോട് സ്ഥാനാര്‍ഥിയാകും.

പിവി അന്‍വര്‍, എ പ്രദീപ്കുമാര്‍, എഎം ആരിഫ്, വീണ ജോര്‍ജ് എന്നിവരാണ് മത്സരരംഗത്തുള്ള എംഎല്‍എമാര്‍. മുന്‍ എംപിമാരായ കെ.എന്‍ ബാലഗോപാല്‍, പി രാജീവ് മുന്‍ എംഎല്‍എമാരായ കെ.പി സതീഷ്ചന്ദ്രന്‍, പി ജയരാജന്‍, എന്നിവരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം തേടിയിട്ടുണ്ട്. പുതിമുഖമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read ഇന്നസെന്റ് സ്വതന്ത്രനല്ല; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍

സിറ്റിംഗ് എംപിയായ ജോയ്‌സ് ജോര്‍ജ് പിവി അന്‍വര്‍ എംഎല്‍എ എന്നിവര്‍ ഇടത് സ്വതന്ത്രരായി മത്സരിക്കുമ്പോള്‍ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

First published: March 9, 2019, 12:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading