നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച ആൾ മരിച്ചു

  സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച ആൾ മരിച്ചു

  സ്കൂട്ടറിനു നേരെ പാഞ്ഞടുത്ത ഒരു കാട്ടുപന്നി ഇടിക്കുകയും സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു.

  Scooter_Accident

  Scooter_Accident

  • Share this:
   കാസർകോട്: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ അറുപതുകാരൻ മരിച്ചു. കർമംതൊടിയിലാണ് സംഭവം. കാവുങ്കൽ സ്വദേശി കുഞ്ഞമ്പു നായരാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ മാരകമായ പരിക്കാണ് കുഞ്ഞമ്പുനായരുടെ മരണകാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

   ഇന്ന് രാവിലെ കാവുങ്കൽ ഉള്ള വീട്ടിൽനിന്ന് മുള്ളേരിയ പട്ടണത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് കാട്ടുപന്നി കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടുപോയത്. സ്കൂട്ടറിനു നേരെ പാഞ്ഞടുത്ത ഒരു കാട്ടുപന്നി ഇടിക്കുകയും സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. ഇതേ തുടർന്ന് കുഞ്ഞമ്പുനായർ തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, വീഴ്ചയുടെ ആഘാതത്തി. അത് തെറിച്ചുപോയിരുന്നു. മുപ്പതോളം വരുന്ന കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതുവഴി വന്ന കുഞ്ഞമ്പുനായരുടെ സ്കൂട്ടറിൽ ഇടിച്ചത്.

   വീണ് പരിക്കേറ്റ കുഞ്ഞമ്പുനായരെ ഉടൻ തന്നെ മുള്ളേരിയയിലുള്ള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിൽ കൂടുതൽ വഷളായതോടെ ഇന്ന് ഉച്ചയ്ക്കു ശേഷം മരണം സംഭവിക്കുകയായിരുന്നു.

   കുഞ്ഞമ്പു നായരുടെ സ്കൂട്ടറിൽ ഇടിച്ച കാട്ടുപന്നി സംഭവസ്ഥലത്തുവെച്ച് തന്നെ ചത്തു. ഇതിനെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മറവ് ചെയ്തു.  ചത്ത കാട്ടുപന്നിക്ക് 37 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

   കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്ക് ലൈസന്‍സ്; കന്യാസ്ത്രീയും പട്ടികയിൽ

   കോഴിക്കോട്, വയനാട് ജില്ലകളിൽ കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്ക് ഹൈക്കോടതി അനുമതി ലഭിച്ചു. 13 പേരിൽ കന്യാസ്ത്രീയും ഉൾപ്പെടുന്നു. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. കൃഷിയിടത്തിനു സമീപം തന്നെ കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്.

   Also Read- കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം

   മൂന്നു വർഷം പഴക്കമുള്ള ജാതി തൈകൾ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികൾ ജാതി മരം മുഴുവൻ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി.
   Published by:Anuraj GR
   First published:
   )}