തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും കെ സ്വിഫ്റ്റിന് (KSRTC Swift) റെക്കോര്‍ഡ് വരുമാനം. സര്‍വ്വീസ് ആരംഭിച്ച് ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
8 എസി സ്ളീപ്പര്‍ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയിരിക്കുന്നത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപയാണ് ഇവയിൽ നിന്ന് മാത്രം ലഭിച്ചത്.
നിലവില്‍ 30 ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.കൂടുതല്‍ റൂട്ടുകളില്‍ ബസ് ഓടുന്നതോടെ വരുമാനം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച 30 ബസ്സുകൾ സര്‍വീസ് ആരംഭിച്ചത്.
കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടൻ എത്തും.കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു.
Innova Crysta | മന്ത്രിമാരുടെ കാറുകള്‍ക്ക് കാലപഴക്കം; 10 പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ശുപാര്‍ശ നല്കി ടൂറിസം വകുപ്പ്മന്ത്രിമാര്ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ (Innova Crysta) കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്കി ടൂറിസം വകുപ്പ് (tourism department ). ഇക്കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കാലപഴക്കത്തെ തുടര്‍ന്നാണ് കാറുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ചു വരുന്ന കാറുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്. മിക്ക വാഹനങ്ങളും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു.
മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വര്‍ഷത്തെ സേവന കാലാവധിയോ കഴിയുമ്പോള്‍, മാറി നല്‍കുന്നതാണ് പതിവ്. 2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. അടുത്തിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാൽ സഞ്ചരിച്ച കാറിന്റെ ടയര്‍ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു.
MB Rajesh | തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്സാപ്പ്; ഡിജിപിക്ക് പരാതി നല്കി സ്പീക്കര്രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് പുതിയ വാഹനം വാങ്ങിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 സക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.