പാലക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂറ്റനാട് പള്ളിക്ക് സമീപമാണ് അപകടം.
പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ച് റോഡിലേക്ക് കയറുന്നതിനിടെ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയും ചെയ്തു. അപകടം നടന്ന ഉടനെ സമീപത്തെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident in palakkad