തിരുവനന്തപുരം: സഹോദരിയുടെ മരണത്തിനെത്തിയ 65കാരി മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ചു. പോത്തന്‍കോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65യാണ് സഹോദരി രാധ (74)യുടെ മരണത്തിനെത്തിയപ്പോൾ കുഴഞ്ഞുവീണത്.
സഹോദരിയുടെ മൃതദേഹത്തിനരികില്‍ എത്തിയ ശൈലജ പെട്ടെന്ന് മൃതദേഹത്തിനരികെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞു.
ഇരുവരുടെയും അന്ത്യ കര്‍മ്മങ്ങള്‍ ഒരിടത്തു തന്നെ നടത്തിയ ശേഷം മൃതദേഹങ്ങള്‍ നെടുമങ്ങാട് ശാന്തിതീരത്തില്‍ സംസ്കരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.