• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pocso കേസിൽ 48 വർഷം തടവ് ശിക്ഷ; വിധിയ്ക്ക് പിന്നാലെ കോടതിയിൽ ആത്മഹത്യാശ്രമവുമായി 66കാരൻ

Pocso കേസിൽ 48 വർഷം തടവ് ശിക്ഷ; വിധിയ്ക്ക് പിന്നാലെ കോടതിയിൽ ആത്മഹത്യാശ്രമവുമായി 66കാരൻ

ശിക്ഷാവിധി കേട്ടതിന് പിന്നാലെയാണ് ഗണേശന്‍ കൈയിൽ കരുതിയിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

  • Share this:
    തൃശൂര്‍: പോക്സോ കേസിൽ 48 വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് 66കാരനായ പ്രതി. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് പ്രതിയുടെ ആത്മഹത്യാശ്രമം. കേസില്‍ വിധി കേട്ട പ്രതി കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

    പോക്‌സോ കേസില്‍ നാട്ടിക സ്വദേശി ഗണേശൻ (66) എന്നയാളെയാണ് കോടതി 48 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേട്ടതിന് പിന്നാലെയാണ് ഗണേശന്‍ കൈയിൽ കരുതിയിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗണേശൻ.

    ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പാചകക്കാരൻ പിടിയിൽ 

    പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ (Minor Girls)  പീഡിപ്പിച്ച പാചകക്കാരൻ പിടിയിലായി.  അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഹോസ്റ്റലിലെ പാചകക്കാരനായ പ്രതി പീഡനത്തിനിരയാക്കിയത്.

    ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുട്ടികളെ സംസാരിച്ച് വശീകരിച്ചും ഭീഷണിപ്പെടുത്തിയും ആണ് പ്രതി പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

    സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ്  കേസിലെ അന്വേഷണം ആരംഭിച്ചത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് 35 കാരനായ വിജിത്ത് ഇവരെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായി.

    Also Read- Bike Theft| ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത 4 വിദ്യാർഥികൾ പിടിയിൽ; എല്ലാവരും ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ 

    പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം വിവരം പുറത്തറിഞ്ഞാൽ പാചകക്കാരൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസ് മുൻകൂട്ടി കണ്ടു. എന്നാൽ അതിന് ഇടനൽകാതെ പെട്ടെന്നുതന്നെ വീട്ടിലെത്തി പാചകക്കാരനെ പിടികൂടി.

    പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷമായി ആയി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ പാചകക്കാരന്റെ വലയിൽ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

    വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രതി പാചക ജോലിയിൽ ഏർപെട്ടു വരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

    സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാലാവകാശകമ്മീഷൻ  ചെയർമാൻ അഡ്വ. കെ വി മനോജ്‌ കുമാർ ഹോസ്റ്റൽ സന്ദർശിച്ചു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി.
    Published by:Anuraj GR
    First published: