• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ 66കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ 66കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

  • Share this:

    തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം.

    റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സൈമൺ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ ശേഷമാണ് കാർ അപകടം നടന്ന സ്ഥലത്ത് തിരിച്ചെത്തിയത്.

    Also Read-കാസർഗോഡ് രണ്ടുപേർ മരിച്ച അപകടത്തില്‍ റോഡ് കേരളത്തിലും മറിഞ്ഞ കാര്‍ കര്‍ണാടകയിലും; ഒടുവില്‍ കേരള പൊലീസ് കേസെടുത്തു

    ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

    Published by:Jayesh Krishnan
    First published: