ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഒന്നാമതെത്തി. നെഹ്റു ട്രോഫി ഫൈനലില്‍ ജലരാജാക്കന്മാർ നടത്തിയ വാശിയേറിയ മത്സരത്തിനൊടുവിലാണ് 67 വര്‍ഷത്തിനു ശേഷം നടുഭാഗം കപ്പില്‍ മുത്തമിട്ടത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്(ട്രോപിക്കല്‍ ടൈറ്റന്‍സ്) 4.24.94 മിനിറ്റ് കൊണ്ട് ഒന്നാമതെത്തി.
നെഹ്രു ട്രോഫി മത്സരങ്ങള്ക്കൊപ്പമാണ് സിബിഎല്ലിലെ 9 ടീമുകളും ആദ്യ മത്സരം തുഴയാനെത്തിയത്. മൂന്നു ഹീറ്റ്സുകളില്‍ നിന്നായി നാല് ടീമുകള്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി. ആദ്യ ഹീറ്റ്സില്‍ നിന്ന് നടുഭാഗവും, രണ്ടാം ഹീറ്റ്സില്‍ ദേവാസും കാരിച്ചാലും, മൂന്നാം ഹീറ്റ്സില്‍ നിന്ന് ചമ്പക്കുളവും ഫൈനലിലെത്തി. പുന്നമടക്കായലിന്റെ പടിഞ്ഞാറുഭാഗത്തെ അവസാന ലൈനിലാണ് പിബിസി തുഴഞ്ഞ നടുഭാഗം ചുണ്ടന് നിലയുറപ്പിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ മികച്ച ലീഡ് നടുഭാഗം തുഴഞ്ഞു നേടി. പിന്നീടങ്ങോട്ട് ഒരു ഘട്ടത്തില്‍ പോലും മറ്റുള്ളവര്‍ക്ക് പിബിസിയുടെ തുഴക്കാര്ക്ക് ഒപ്പമെത്താനായില്ല. 14 തവണ വിജയിച്ച കാരിച്ചാലിന്റെ മാന്ത്രികതയെയും 9 തവണ കപ്പടിച്ച ചമ്പക്കുളത്തിന്റെ ചടുലതയെയും മറികടന്നാണ് നടുഭാഗം മൂന്നാമത് നെഹ്രു ട്രോഫിയിലേക്ക് തുഴഞ്ഞു കയറിയത്. ഒപ്പം സിബിഎല്ലിന്റെ ആദ്യ മത്സരത്തിലെ ഒന്നാം സ്ഥാനമെന്ന ഖ്യാതിയും. ചമ്പക്കുളം രണ്ടാം സ്ഥാനവും കാരിച്ചാല്‍, ദേവാസ് എന്നീ വള്ളങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Also Read-
നെഹ്റു ആവേശത്താൽ ചാടിക്കയറിയ ചുണ്ടൻ; ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് നടുഭാഗംപ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഹ്രുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായി. പ്രളയ ദുരിതത്തില്‍ ഇരയായവർക്ക് സച്ചിൻ പിന്തുണ അറിയിച്ചു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിൻ പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.