നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച 68കാരന്‍ വീണു മരിച്ചു

  റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച 68കാരന്‍ വീണു മരിച്ചു

  മംഗളൂരു-എഗ്മോര്‍ എക്സ്പ്രസിൽ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

  photo- wikipedia

  photo- wikipedia

  • Share this:
   കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ (Railway Station) നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച 68കാരന്‍ വീണു മരിച്ചു. പുന്നാട് ചൊലക്കണ്ടിയില്‍ കുന്നത്ത് ഹൌസില്‍ ഹാഷിം ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.

   തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ മില്‍മ ബൂത്തിന് സമീപം മംഗളൂരു-എഗ്മോര്‍ എക്സ്പ്രസിൽ കയറാന്‍ ശ്രമിക്കുമ്പോഴാണ് ഹാഷിമിന് അപകടം സംഭവിച്ചത്. ബുധനാഴ്ച
   രാവിലെ 9.26ന് സ്റ്റേഷനില്‍ എത്തിയ തീവണ്ടി രണ്ട് മിനുട്ട് സമയത്തിന് ശേഷം നീങ്ങി തുടങ്ങിയപ്പോഴാണ് ഹാഷിം അതില്‍ കയറാന്‍ ശ്രമിച്ചത്.

   അതിനിടയില്‍ പിടിവിട്ട് ഹാഷിം വീഴുകയായിരുന്നു. ഹാഷിമിനെ യാത്രക്കാരും മറ്റും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല.

   മലപ്പുറം താനൂരിൽ പിതാവും പത്തുവയസുകാരി മകളും ട്രെയിൻ തട്ടി മരിച്ചു

   മലപ്പുറം (Malappuram) താനൂരിൽ (Tanur) വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്‌വ മർവ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയിൽപാളം മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

   മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

   നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിടിച്ച് തകർത്തു

   കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് പോസ്റ്റ് ഇടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 12 മണിയോടെ ദേശീയപാതയില്‍ താഴേ പരപ്പന്‍പൊയില്‍ ഓടക്കുന്ന് അങ്ങാടിയിലായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് മത്സ്യവുമായി പോവുകയായിരുന്ന കെ എല്‍ 14 സെഡ് 4815 നമ്പര്‍ പിക്കപ്പാണ് അപകടത്തില്‍ പെട്ടത്. ഓടക്കുന്നത്ത് വളവില്‍ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് ഓവുചാല്‍ മുറിച്ചു കടന്നാണ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്.

   എച് ടി ലൈന്‍ ഉള്‍പ്പെടെ കടന്നു പോവുന്ന ഇരുമ്പിന്റെ പോസ്റ്റ് ഒടിഞ്ഞ് പിക്കപ്പിന് മുകളിലേക്ക് പതിച്ചു. പെട്ടന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. താമരശ്ശേരി ടൗണില്‍ ഉള്‍പ്പെടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരെത്തി ചെമ്പ്ര ഭാഗത്തേക്ക് ദേശീയ പാതക്ക് കുറുകെയുണ്ടായിരുന്ന ലൈന്‍ മുറിച്ചു മാറ്റിയാണ് ദേശീയ പാതയിലൂടെയുള്ള ഗാതഗതം പുനസ്ഥാപിച്ചത്.
   Published by:Rajesh V
   First published:
   )}