നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | കുത്തൊഴുക്കിൽപ്പെട്ട കാറിൽ നിന്നും 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച് രക്ഷപെടുത്തി ഓട്ടോഡ്രൈവർ

  Kerala Rains | കുത്തൊഴുക്കിൽപ്പെട്ട കാറിൽ നിന്നും 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച് രക്ഷപെടുത്തി ഓട്ടോഡ്രൈവർ

  കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരന് രക്ഷകനായി ഓട്ടോ ഡ്രൈവർ

  • Share this:
   പന്തളം: പെരുമഴയത്തെ കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരന് രക്ഷകനായി ഓട്ടോ ഡ്രൈവർ. യാത്രികനെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ഓട്ടോഡ്രൈവർ നിധീഷ് ആണ് ഇദ്ദേഹത്തിന് രക്ഷകനായത്.

   ബാഡ്മിന്റൺ കളിയ്ക്കാൻ പോയ പൂഴിക്കാട് സ്വദേശി ജോർജ്കുട്ടിയാണ് സഞ്ചരിച്ച കാറോട് കൂടി ഒഴുക്കിൽപ്പെട്ടത്. പന്തളം തോണ്ടുകണ്ടത്താണ് സംഭവം. അടുത്തുള്ള തോട്ടിലെ വെള്ളം റോഡിനൊപ്പം പൊന്തുകയായിരുന്നു. കാർ കോൺക്രീറ്റ് റോഡിലൂടെ മുന്നോട്ടെടുത്തതും തോട്ടിലേക്ക് വഴുതി.

   കാർ തോട്ടിലൂടെ ഒഴുകുന്നത് കണ്ട് തുടക്കത്തിൽ പരിഭ്രമിച്ചെങ്കിലും ഉടൻ തന്നെ രക്ഷപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു നിധീഷ്. ശേഷം കാറിന്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു. ശ്വാസം കിട്ടാതെ ഉള്ളിൽ കുടുങ്ങിയ യാത്രികൻ ഈ വിടവിലൂടെ പുറത്തേക്കു തലയുയർത്തി. പെട്ടെന്ന് തന്നെ ഒരു ഓലമടൽ ഇട്ടുകൊടുക്കുകയും, ജോർജ് കുട്ടി അതിൽപ്പിടിച്ച് നീന്തി രക്ഷപെടുകയുമായിരുന്നു.

   തീർത്തും അപ്രതീക്ഷിതമായി ഓട്ടത്തിനിറങ്ങി ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കാൻ സാധിച്ച നിർവൃതിയിലാണ് നിധീഷ്.

   വീടിനു മുകളിൽ മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

   തിരുവനന്തപുരം: മുടവൻമുകൾ പാലസ് റോഡിൽ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്. വീട് പൂർണമായും തകരുകയും അതിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23) ജിതിൻ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

   ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോൺക്രീറ്റും മണ്ണും നീക്കം ചെയ്തും കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.

   തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സജിത്ത് എസ്.റ്റി., നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും ചാക്ക നിലയത്തിൽ നിന്നുള്ള ഒരു ക്രൂവും രക്ഷാപ്രവർത്തനം നടത്തി. ഇന്ന് 12.45നാണ് സംഭവം. രണ്ടേകാൽ മണിയോടുകൂടി രക്ഷാപ്രവർത്തനം പൂർത്തിയായി.

   Summary: A 68-year-old-man caught inside a moving car in flooded Pandalam saved by an autodriver
   Published by:user_57
   First published:
   )}