• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളില്‍ മരിച്ചത് എട്ടുപേര്‍; 6 പേർ ഒരു കുടുംബത്തിൽപ്പെട്ടവർ


Updated: January 12, 2019, 6:06 PM IST
കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളില്‍ മരിച്ചത് എട്ടുപേര്‍; 6 പേർ ഒരു കുടുംബത്തിൽപ്പെട്ടവർ

Updated: January 12, 2019, 6:06 PM IST
കൊല്ലം: ശനിയാഴ്ച കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളിലായി മരിച്ചത് എട്ടുപേർ. എം.സി.റോഡില്‍ ആയൂരില്‍ അകമണ്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേരാണ് മരിച്ചത്. പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്.

സംസ്ഥാന പാതയില്‍ അകമണ്‍ പാലത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വടശേരിക്കര സ്വദേശികളായ മിനി മകള്‍ അജ്ഞന, മിനിയുടെ സഹോദരി സ്മിത മകള്‍ മൂന്നുവയസുകാരി ഹര്‍ഷ, എട്ടുവയസുകാരൻ അഭിനവ്, കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.

വെളിനെല്ലൂരിലെ ബൈക്കപകടത്തിൽ മരിച്ച അൽ അമീനും ശ്രീക്കുട്ടനും.


പൂയപ്പള്ളിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബൈക്കപകടം. അപകടത്തില്‍ വെളിനല്ലൂര്‍ സ്വദേശി അല്‍ അമീന്‍, ഇടയ്ക്കിടം ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ട നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read ആയൂര്‍ വാഹനാപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...