HOME /NEWS /Kerala / വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന 25ന് നിലവിലെ 9 സ്റ്റോപ്പുകൾക്ക് പുറമേ 7 സ്പെഷ്യൽ സ്റ്റോപ്പുകൾ

വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന 25ന് നിലവിലെ 9 സ്റ്റോപ്പുകൾക്ക് പുറമേ 7 സ്പെഷ്യൽ സ്റ്റോപ്പുകൾ

വന്ദേഭാരത്(Image: Facebook)

വന്ദേഭാരത്(Image: Facebook)

രാവിലെ 10.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യ യാത്ര രാത്രി 9.15ന് കാസര്‍ഗോടെത്തും.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ഉദ്ഘാടന യാത്രക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 25ന ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിനിന്‍റെ ഔദ്യോഗിക കന്നിയാത്രയില്‍ നിലവിലെ 9 സ്റ്റോപ്പുകള്‍ക്ക് പുറമെ 7 സ്പെഷ്യൽ സ്റ്റോപ്പുകളും ഉണ്ടാകും. രാവിലെ 10.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യ യാത്ര രാത്രി 9.15ന് കാസര്‍ഗോടെത്തും.

    വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ്; റണ്ണിംഗ് ടൈം 8 മണിക്കൂർ 05 മിനിറ്റ്

    കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍,തിരുവല്ല, കോട്ടയം, എറണാകുളം ടൌണ്‍, ചാലക്കുടി, തൃശ്ശൂര്‍,ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍  എന്നീ സ്റ്റേഷനിലാകും ഉദ്ഘാടന യാത്രയില്‍ വന്ദേഭാരതിന് സ്റ്റോപ് ഉണ്ടാവുക.

    അതേസമയം വന്ദേഭാരത് ട്രെയിനിന്‍റെ പതിവ് സമയക്രമം റെയില്‍വെ അധികൃതര്‍ പ്രസിദ്ധീകരിച്ചു. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും.മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.

    തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ നമ്പർ 20634

    • തിരുവനന്തപുരം– 5.20 AM
    • കൊല്ലം– 6.07 / 6.09
    • കോട്ടയം– 7.25 / 7.27
    • എറണാകുളം ടൗൺ– 8.17 / 8.20
    • തൃശൂർ– 9.22 / 9.24
    • ഷൊർണൂർ– 10.02/ 10.04
    • കോഴിക്കോട്– 11.03 / 11.05
    • കണ്ണൂർ– 12.03/ 12.05
    • കാസർകോട്– 1.25 PM

    കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ നമ്പർ 20633

    • കാസർകോട്–2.30
    • കണ്ണൂർ–3.28 / 3.30
    • കോഴിക്കോട്– 4.28/ 4.30
    • ഷൊർണൂർ– 5.28/5.30
    • തൃശൂർ–6.03 / 6..05
    • എറണാകുളം–7.05 / 7.08
    • കോട്ടയം–8.00 / 8.02
    • കൊല്ലം– 9.18 / 9.20
    • തിരുവനന്തപുരം – 10.35 PM

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Indian railway, Pm modi, Vande Bharat Express