• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | പീച്ചി അണക്കെട്ട് റിസർവോയറിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

Drowned | പീച്ചി അണക്കെട്ട് റിസർവോയറിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

വാണിയമ്പാറയിലുള്ള തന്റെ അമ്മയുടെ വീട്ടിലേക്ക് വന്ന കുട്ടി വീട്ടുകാരോടൊപ്പം പീച്ചി റിസർവോയർ കാണാൻ എത്തിയതായിരുന്നു.

  • Share this:
    തൃശൂർ: പ്ലാക്കോട് പീച്ചി അണക്കെട്ട് റിസർവോയറിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു. പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ ആണ് മരിച്ചത്.

    വാണിയമ്പാറയിലുള്ള തന്റെ അമ്മയുടെ വീട്ടിലേക്ക് വന്ന കുട്ടി വീട്ടുകാരോടൊപ്പം പീച്ചി റിസർവോയർ കാണാൻ എത്തിയതായിരുന്നു. റിസർവോയറിൽ വീണയുടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

    Drowned | മലയാളി യുവാവ് യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു

    ദുബായ്: മലയാളി യുവാവ് യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു. ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് എമിൽ. കഴിഞ്ഞ ഏഴ് മാസമായി ഇദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടത്തെുകയായിരുന്നു.

    മുഹമ്മദ് എമിലിന്‍റെ മൃതദേഹം യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മലയാളി സന്നദ്ധപ്രവർത്തകരും ആശുപത്രിതിയിൽ എത്തിച്ചിട്ടുണ്ട്. ശഫിജയാണ് മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങള്‍.

    Accident | സ്വകാര്യബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

    കാസർഗോഡ്: നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ (Bus Accident) നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് ചെറുവത്തൂരിലെ മട്ടലായി ദേശീയപാതയിലാണ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു കുട്ടി ഉൾപ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Also read- Bus Accident | നിയന്ത്രണംവിട്ട സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

    ദേശീയ പാതയിൽ ടെക്നിക്കൽ ഹൈസ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണുർ-കാസർകോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

    ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘവും ചേർന്ന് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ബസിലുണ്ടായിരുന്ന മിക്കവർക്കും പരിക്കേറ്റു. നിസാരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Naveen
    First published: