HOME » NEWS » Kerala »

കണ്ണൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു

News18 Malayalam | news18
Updated: March 5, 2020, 11:46 AM IST
കണ്ണൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു
അൻവിയ
  • News18
  • Last Updated: March 5, 2020, 11:46 AM IST
  • Share this:
കണ്ണൂർ: ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴു വയസുകാരി മരിച്ചു. കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകൾ അൻവിയ ആണ് മരിച്ചത്. രാവിലെ 9 മണിയോടെ ചെണ്ടയോട് ഗുരുദേവ സ്മാരക യുപി സ്കൂളിന് സമീപത്തായിരുന്നു അപകടം.

അൻവിയ അമ്മാവനുമൊത്ത് സഞ്ചരിക്കുകയായിരുന്നു ബൈക്കിന് പിന്നിൽ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സെൻട്രൽ പുത്തൂർ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

You may also like: BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി [NEWS]

KSRTC മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ നടപടി വരും; [NEWS] 

യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ് [NEWS]
Published by: Asha Sulfiker
First published: March 5, 2020, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories