• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

തൃശൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

.ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  • Share this:
തൃശൂർ: എങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികന്‍ മരിച്ചു. തച്ചപ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ(70)ആണ് മരിച്ചത്. കടന്നല്‍ ആക്രമണത്തിൽ അഞ്ചു പേർ‌ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വീടിന് സമീപമുള്ള മരത്തിലുണ്ടായിരുന്ന കടന്നൽ‌ കൂട്ടമാണ് ആക്രമിച്ചത്.

Also Read-തേനീച്ച-കടന്നൽ കുത്തേറ്റ് മരിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം

നിലവിളിക്കുന്ന ശബ്ദംകേട്ട് ഓടിയെത്തിയ മകള്‍ രശ്മി, അയല്‍വാസികളായ സമ്പത്ത്,സ്മിജേഷ്,അജിത്ത്, സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
Published by:Jayesh Krishnan
First published: